Your Image Description Your Image Description
Your Image Alt Text

വാഹനാപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്ക്‌ സംസ്ഥാനസർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ മോട്ടോർ വെഹിക്കിൾ ആക്‌റ്റ്‌ പ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയിൽ നിന്നും ആ തുക കുറയ്‌ക്കാമെന്ന്‌ സുപ്രീംകോടതി. ഹരിയാനാ റോഡ്‌വേയ്‌സിൽ ഡ്രൈവറായിരുന്ന രഘുബിർ ജോലിക്കിടെ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന്‌ ബന്ധുക്കൾ മോട്ടോർവെഹിക്കിൾ ആക്‌റ്റ്‌ പ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ അപേക്ഷ നൽകി.

രഘുബിറിന്റെ ബന്ധുക്കൾക്ക്‌ സംസ്ഥാനസർക്കാരിൽ നിന്നും 31,37,665 രൂപ സാമ്പത്തിക സഹായമായി ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ എംവിഎ ആക്‌റ്റ്‌ പ്രകാരം ലഭിക്കേണ്ട 34,40,480 രൂപയിൽ നിന്നും സർക്കാർ സഹായം കുറച്ച്‌ 3,02,815 രൂപ അനുവദിക്കാൻ മോട്ടോർ ആക്‌സിഡന്റ്‌ ക്ലെയിംസ്‌ ട്രൈബ്യൂണൽ ഉത്തരവിട്ടു. ട്രൈബ്യൂണൽ ഉത്തരവിന്‌ എതിരെ രഘുബിറിന്റെ ബന്ധുക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *