Your Image Description Your Image Description
Your Image Alt Text

കർണാടകത്തിൽ വാണിജ്യ-വ്യവസായ-വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളുടെ മേൽഭാഗത്ത് 60 ശതമാനം ഭാഗം കന്നഡയിൽ എഴുതണമെന്നത് നിർബന്ധമാക്കുന്ന ബിൽ നിയമസഭയിൽ. കന്നഡ ലാംഗ്വേജ് കോംപ്രിഹൻസീവ് ഡിവലപ്‌മെന്റ് (അമെൻഡ്‌മെന്റ്) ബിൽ, 2024 ആണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംദിവസം സർക്കാർ സഭയുടെ മേശപ്പുറത്തുവെച്ചത്.

കടകളുടെയും ആശുപത്രികളുടെയും ലബോറട്ടറികളുടെയും ഹോട്ടലുകളുടെയും ട്രസ്റ്റുകളുടെയും വിനോദകേന്ദ്രങ്ങളുടെയും കൗൺസലിങ് കേന്ദ്രങ്ങളുടെയും ഉൾപ്പെടെ ബോർഡുകൾക്ക് ഇത് ബാധകമാകുമെന്നും ബിൽ വ്യവസ്ഥചെയ്യുന്നു. സംസ്ഥാന സർക്കാർസ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയും നിയമത്തിന്റെ പരിധിയിൽവരും.

Leave a Reply

Your email address will not be published. Required fields are marked *