Your Image Description Your Image Description
Your Image Alt Text

കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടെ പറഞ്ഞു. താങ്ങുവില സംബന്ധിച്ച നിയമം ധൃതിപിടിച്ചു കൊണ്ടുവരാനാവില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട എല്ലാവരുമായും വിശദമായ ചര്‍ച്ചകള്‍ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുമായും ചര്‍ച്ച വേണ്ടിവരും. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തും. കര്‍ഷകതാത്‌പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതിനാലാണ് രണ്ടുതവണ കര്‍ഷകനേതാക്കളുമായി ചണ്ഡീഗഢില്‍ ചര്‍ച്ചനടത്തിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേന്ദ്രം കര്‍ഷകരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. കര്‍ഷകതാത്‌പര്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട ചൗധരി ചരണ്‍ സിങ്ങിനും കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥനും ഭാരതരത്ന നല്‍കിയ കേന്ദ്രം ഇപ്പോള്‍ കര്‍ഷകരോട് അനീതികാട്ടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *