Your Image Description Your Image Description
Your Image Alt Text

സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാവ് സ്വാമി പ്രസാദ് മൗര്യ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചു. ചുമതലകളൊന്നുമില്ലാതെ സാധാരണപ്രവർത്തകനായിനിന്ന് പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് അധ്യക്ഷൻ അഖിലേഷ് യാദവിന് അയച്ച് കത്തിൽ മൗര്യ വ്യക്തമാക്കി. സാമൂഹികമാധ്യമത്തിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.

2022 നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് ബി.ജെ.പി.യിൽനിന്ന്‌ തെറ്റിപ്പിരിഞ്ഞ മൗര്യ എസ്.പി.യിലെത്തുന്നത്. ഫാസിൽനഗറിൽനിന്ന് എസ്.പി. ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഈയിടെ മൗര്യ നടത്തിയ പരാമർശം വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *