Your Image Description Your Image Description
Your Image Alt Text

ജമ്മുവിലെ സൈനിക അതിക്രമങ്ങളെ സംബന്ധിച്ച് കാരവാൻ മാസികയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. എന്നാൽ, ഇതിനെതിരേ കോടതിയെ സമീപിക്കുമെന്ന്‌ കാരവാൻ മാസിക എക്സിൽ പ്രതികരിച്ചു. ഐ.ടി. നിയമമനുസരിച്ചാണ് കേന്ദ്രം ആവശ്യമുന്നയിച്ചതെന്നും മാസിക വ്യക്തമാക്കി.

‘മിലിട്ടറി അണ്ടർ മോദി’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനപരമ്പരയുടെ ഭാഗമായ ഉള്ളടക്കം നീക്കണമെന്നാണ് കേന്ദ്രമാവശ്യപ്പെട്ടത്. പൂഞ്ച്, രജൗരി ജില്ലയിൽ ഇന്ത്യൻ സൈന്യം നടത്തിയ അതിക്രമങ്ങളിൽ നിരപരാധികളായ ആളുകൾ കൊല്ലപ്പെട്ടതായി ലേഖനത്തിൽ പറയുന്നു. ജമ്മുവിൽ ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ ഏജന്റായി പ്രവർത്തിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി നടത്തിയ സംഭാഷണങ്ങളും ലേഖനത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *