Your Image Description Your Image Description
Your Image Alt Text

ഇന്ത്യയുടെ യു.പി.ഐ. സേവനങ്ങൾ ഏഴുരാജ്യങ്ങളിൽ ലഭ്യമാകുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ശ്രീലങ്ക, മൗറീഷ്യസ് രാജ്യങ്ങളിൽ തിങ്കളാഴ്ചമുതൽ ഇന്ത്യയുടെ യു.പി.ഐ. സേവനങ്ങൾ തുടങ്ങിയിരുന്നു. ഇതിനുപുറമേ ഫ്രാൻസ്, യു.എ.ഇ., സിങ്കപ്പുർ, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലും സേവനം ലഭ്യമാണ്.

കഴിഞ്ഞവർഷം ഇന്ത്യയിൽനടന്ന ജി-20 ഉച്ചകോടിയിലും വിദേശരാജ്യങ്ങളുടെ പ്രതിനിധികൾക്കുമുൻപിൽ യു.പി.ഐ. സേവനങ്ങൾ പ്രദർശിപ്പിച്ചിരുന്നു. വിദേശരാജ്യങ്ങളിൽ ഭൂട്ടാനിലാണ് ആദ്യമായി ഇന്ത്യയുടെ യു.പി.ഐ. സേവനങ്ങൾ തുടങ്ങിയത്. ജപ്പാനും യു.പി.ഐ. സേവനങ്ങൾ തുടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച തത്സമയ പേയ്‌മെന്റ് സംവിധാനമായ യു.പി.ഐ. 2016 ഏപ്രിലിലാണ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *