Your Image Description Your Image Description

ഗുജറാത്ത് തീരത്തിനടുത്ത് ലൈബീരിയൻ കപ്പലായ എം.വി.കെ. പ്ലൂട്ടോ എന്ന ചരക്കുകപ്പലിനുനേരെ ഡ്രോൺ ആക്രമണമുണ്ടായ സംഭവത്തിൽ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടു. ഇസ്രയേൽ ബന്ധമുള്ള കപ്പൽ സൗദിയിൽനിന്ന് ക്രൂഡ് ഓയിലുമായി മംഗളൂരു തുറമുഖത്തേക്ക് വരുകയായിരുന്നു. ശനിയാഴ്ച വെരാവൽ തീരത്തിന് 200 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആക്രമണം.

ആക്രമണത്തിൽ കപ്പലിന്റെ പിൻഭാഗത്ത് സ്‌ഫോടനമുണ്ടായി. റോപ് ലോക്കറിൽ തീപടർന്നു. കപ്പലിൽ വെള്ളംകയറി. ജീവനക്കാർ സുരക്ഷിതരാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. 22 ജീവനക്കാരിൽ 21 പേരും ഇന്ത്യക്കാരാണ്. വഴിതിരിച്ചുവിട്ട കപ്പൽ ഞായറാഴ്ച മുംബൈ തുറമുഖത്തെത്തി.‌

Leave a Reply

Your email address will not be published. Required fields are marked *