Your Image Description Your Image Description

രാജസ്ഥാനിൽ പതിനെട്ടുകാരിയെ ഒരു വർഷത്തിലേറെ പീഡിപ്പിച്ച മൂന്നു പോലീസ് കോൺസ്റ്റബിൾമാർക്കെതിരേ കേസ്.അൽവാർ ജില്ലയിലാണ് സംഭവം. വിവരം പുറത്തുപറഞ്ഞാൽ സഹോദരനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

അതിജീവത എസ്.‌പി. ഓഫീസിലെത്തി പരാതിനൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. റെയ്നി പോലീസ് സ്റ്റേഷനിലും രാജ്ഗഡ് സർക്കിൾ ഓഫീസിലും മലാഖേഡ പോലീസ് സ്റ്റേഷനിലും ജോലിചെയ്യുന്ന കോൺസ്റ്റബിൾമാർക്കെതിരേയാണ് പരാതി. പീഡനം നടക്കുമ്പോൾ കുട്ടി പ്രായപൂർത്തിയായിരുന്നില്ലെന്ന് പോലീസ് സൂപ്രണ്ട് ആനന്ദ് ശർമ പറഞ്ഞു. കൂട്ടബലാത്സംഗം, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *