Your Image Description Your Image Description
Your Image Alt Text

കുളിമുറിയിലെ ഹീറ്ററിൽനിന്ന് ചോർന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ച് ഗർഭിണി മരിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരിയായ രമ്യയാ(24)ണ് മരിച്ചത്. വാതകം ശ്വസിച്ച് അവശനിലയിലായ ഇവരുടെ നാലുവയസ്സുകാരനായ മകൻ സാമ്രാട്ടിനെ എം.എസ്. രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രിയാണ് സംഭവം. മകനെ കുളിമുറിയിൽവെച്ച് കുളിപ്പിക്കുന്നതിനിടെയാണ് വിഷവാതകം ശ്വസിച്ച് രമ്യയും സാമ്രാട്ടും ബോധരഹിതരായത്. ജോലികഴിഞ്ഞെത്തിയ ഭർത്താവ് ജഗദീഷ് കുളിമുറിയിൽനിന്നുള്ള വെള്ളം മുറിയിൽ നിറഞ്ഞതുകണ്ട് പരിശോധിച്ചതോടെയാണ് ഇരുവരെയും കണ്ടത്. തുടർന്ന് സമീപവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രമ്യയുടെ മരണം സ്ഥിരീകരിച്ചു. അഞ്ചുമാസം ഗർഭിണിയായിരുന്നു രമ്യ.

Leave a Reply

Your email address will not be published. Required fields are marked *