Your Image Description Your Image Description

ജമ്മുവിലെ അഖ്‌നൂർ മേഖലയിൽ നിയന്ത്രണരേഖയ്ക്കു സമീപം സൈന്യവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ, ഡ്രോൺ ഉപയോഗിച്ച് എത്തിച്ച ആയുധങ്ങളും പണവും കണ്ടെടുത്തു. അട്ടിമറിപ്രവർത്തനങ്ങൾക്കായി പാകിസ്താൻ ഡ്രോണുകൾ വഴി പൊതികളിറക്കിയതെന്നാണ് നിഗമനം.

ഖൗർ പ്രദേശത്തെ ചന്നി ദേവാനോ ഗ്രാമത്തിലെ വയലിലാണ് രണ്ടു പൊതികൾ കിടന്നിരുന്നത്. ഒമ്പത് ഇറ്റാലിയൻ നിർമിത തോക്കുകൾ, മൂന്നു വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ, ഐ.ഇ.ഡി. ബാറ്ററികൾ, ഗ്രനേഡ്, 35,000 രൂപ എന്നിവയാണ് കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *