Your Image Description Your Image Description
Your Image Alt Text

ഒഡിഷയിൽ മാവോവാദികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി.) പൊട്ടിത്തെറിച്ച് രണ്ടുസൈനികർക്ക് പരിക്കേറ്റു. ഞായറാഴ്ച പത്തോടെ കാന്ധമാൽ ജില്ലയിൽ തുമുടിബന്ദിലെ വനമേഖലയിലാണ് സംഭവം.

പ്രത്യേക സംഘത്തിലെ (എസ്.ഒ.ജി.) സൈനികർക്കാണ് മാവോവാദികൾ സ്ഥാപിച്ചതെന്നു കരുതുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റത്. സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *