Your Image Description Your Image Description
Your Image Alt Text

ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരും അതിനെ പുകവലിയുമായി ബന്ധപ്പെടുത്തിയാണ് ചിന്തിക്കാറ്. എന്നാല്‍ പുകവലി മാത്രമല്ല ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നത്. അതല്ലാതെയും പല ഘടകങ്ങളും ഇതില്‍ സ്വാധീനമായി വരുന്നു.

ലോകത്താകമാനം പുകവലിക്കാര്‍ അല്ലാത്തവരില്‍ ക്യാൻസര്‍ ബാധയുണ്ടാകുന്നത് കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആകെ ശ്വാസകോശ ക്യാൻസര്‍ കേസുകളില്‍ 15-25 ശതമാനം പേരും പുകവലിക്കാത്തവരാണത്രേ.

വായു മലിനീകരണം ആണ് ഇന്ന് ശ്വാസകോശസംബന്ധമായ ക്യാൻസറുകള്‍ കൂടിവരാനുള്ള പ്രധാനപ്പെട്ട ഒരു കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിശേഷിച്ചും നഗരങ്ങളിലും നഗരങ്ങളെ ചുറ്റിപ്പറ്റിയും താമസിക്കുന്നവര്‍ക്ക് ഇതില്‍ നിന്ന് രക്ഷയില്ല.

മരത്തടികളും മറ്റും കത്തിക്കുന്നതിന്‍റെ പുകയും പ്രശ്നം തന്നെയാണ്. ഇതും പല കമ്മ്യൂണിറ്റികളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. തൊഴില്‍ സംബന്ധമായി ഇങ്ങനെ വായുമലിനീകരണം നിരന്തരം നേരിടുന്നവരിലും ശ്വാസകോശ ക്യാൻസര്‍ സാധ്യത നില്‍ക്കുകയാണ്.
ചില കെമിക്കലുകള്‍ (സിലിക്ക, ആര്‍സെനിക്, ക്രോമിയം, കാഡ്മിയം, നിക്കല്‍) സ്ഥിരമായി ശരീരത്തിലെത്തുന്നതും ശ്വാസകോശ ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതും തൊഴില്‍ സംബന്ധമായി തന്നെയാണ് അധികവും ഉണ്ടാകുന്നത്. അല്ലാതെയും ഉണ്ടാകാം. ഇത്തരം കെമിക്കലുകള്‍ ‘കാര്‍സിനോജെനിക് കെമിക്കല്‍സ്’ എന്നാണ് അറിയപ്പെടുന്നത്.

ശ്വാസകോശത്തെ ബാധിക്കുന്ന ‘ക്രോണിക് പള്‍മണറി ഡിസീസസ്’ ക്യാൻസറിലേക്ക് നയിക്കുന്ന മറ്റൊരു കാരണമാണ്. പാരമ്പര്യം- അല്ലെങ്കില്‍ ജനിതകഘടകങ്ങള്‍ എല്ലാക്കാലവും നിലനില്‍ക്കുന്ന മറ്റൊരു ശക്തമായ കാരണം.

Leave a Reply

Your email address will not be published. Required fields are marked *