Your Image Description Your Image Description

ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ ഐ.എൻ.എസ്. ഇംഫാൽ ചൊവ്വാഴ്ച കമ്മിഷൻ ചെയ്യും. മിസൈൽ നശീകരണ ഇനത്തിൽപ്പെടുന്ന കപ്പലിൽനിന്ന് ബ്രഹ്മോസ് മിസൈൽ അടക്കമുള്ളവ വിക്ഷേപിക്കാനാകും. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ വെല്ലുവിളി നേരിടാൻ ഐ.എൻ.എസ്. ഇംഫാൽ കരുത്തേകുമെന്ന് നാവികസേനാവൃത്തങ്ങൾ പറഞ്ഞു. പശ്ചിമ നാവിക കമാൻഡിനുകീഴിലാകും പ്രവർത്തനം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥലത്തിന്റെ പേരിലറിയപ്പെടുന്ന ആദ്യ യുദ്ധക്കപ്പലുമാണിത്.

‘വിശാഖപട്ടണം’ ശ്രേണിയിൽപ്പെടുന്ന നാലു കപ്പലുകളിൽ മൂന്നാമത്തെയാണിത്. ഐ.എൻ.എസ്. വിശാഖപട്ടണവും ഐ.എൻ.എസ്. മോർമുഗാവും നേരത്തേ കമ്മിഷൻ ചെയ്തിരുന്നു. നാലാമത്തെ കപ്പൽ ഐ.എൻ.എസ്. സൂറത്ത് 2024-ൽ കമ്മിഷൻ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *