Your Image Description Your Image Description
Your Image Alt Text

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. പതിവായി ആപ്പിൾ കഴിക്കുന്നത് വിവിധ രോ​ഗങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ആപ്പിൾ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ ഉറവിടമാണ്. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

ആപ്പിളിൽ ക്വെർസെറ്റിൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ആപ്പിളിലെ ഉയർന്ന ഫൈബർ സംയുക്തം അമിത വിശപ്പ് തടയുന്നതിന് സഹായിക്കുന്നു.

ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിൻ്റെ അപകടസാധ്യത കുറയ്ക്കുന്നു. നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

ആപ്പിളിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ആരോഗ്യകരമായ കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്നു. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികതയും മൊത്തത്തിലുള്ള ആരോഗ്യവും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. ആപ്പിൾ കഴിക്കുന്നത് ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഭക്ഷണക്രമത്തിൽ ആപ്പിൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. എപ്പോഴും വിശക്കുന്ന സ്വാഭാവമുള്ളവരാണെങ്കിൽ ആപ്പിൾ കഴിക്കുന്നത് ദീർഘനേരത്തേക്ക് വയർ നിറഞ്ഞതായി തോന്നിപ്പിക്കും.

ശരീരത്തിൽ അമിതമായ കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ് ആപ്പിൾ കഴിക്കുന്നത്. ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തിനും ഏറെ ​ഗുണകരമാണ്.

ആപ്പിൾ കഴികുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഏറെ സഹായിക്കും. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് ഇത് ദഹന പ്രക്രിയ വേഗത്തിലാക്കുന്നതാണ്. ലയിക്കുന്നതും അല്ലാത്തതുമായ ഫൈബർ ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *