Your Image Description Your Image Description

ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവ് സഞ്ജയ് സിങ് സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമുള്ള ഇ.ഡി. വാദം പ്രത്യേക ജഡ്ജി എം.കെ. നാഗ്പാൽ ശരിവെച്ചു.

അതേസമയം സഞ്ജയ് സിങ്ങിന് പണംനൽകിയെന്ന് ഇ.ഡി. ആരോപിക്കുന്ന ദിനേഷ് അറോറയുടെയും മറ്റു സാക്ഷികളുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്ന് സഞ്ജയ് സിങ്ങിന്റെ അഭിഭാഷകൻ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *