Your Image Description Your Image Description
Your Image Alt Text

ഗസ്സയിൽ കൂട്ടക്കുരുതിക്കായി ഡ്രോണുകൾ നൽകി അദാനി കമ്പനി. ഗൗതം അദാനിക്ക് ഓഹരി പങ്കാളിത്തമുള്ള ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് ഇസ്രായേലിന് 20 മിലിറ്ററി ഡ്രോണുകൾ കൈമാറിയത്. ഗസ്സയിൽ ഉൾപ്പടെ ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്ന ഹേമസ് 900 ഡ്രോണുകളാണ് കൈമാറിയത്.

ഗസ്സയിലെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി ഉൾപ്പടെ രംഗത്തെത്തിയിരുന്നു.പ്രതിരോധ ഇടപാടുകൾ സംബന്ധിച്ച് റിപ്പോർട്ട്​ പുറത്തുവിടുന്ന ഷെഫേഡ് മീഡിയ ആണ് ആദ്യമായി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, വാർത്ത പുറത്ത് വന്നിട്ടും ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ ഇന്ത്യയോ ഇസ്രായേലോ തയാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *