Your Image Description Your Image Description
Your Image Alt Text

വളർത്തുനായ തന്റെനേരെ തുടർച്ചയായി കുരച്ചെന്നാരോപിച്ച് 35-കാരൻ ഉടമയായ വയോധികയെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ശാന്തിനഗർ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.മധ്യപ്രദേശിലെ ഇന്ദോറിലെ മുസാഖേഡിയിൽ ശനിയാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. പ്രതി കടയടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് നായ തുടർച്ചയായി കുരച്ചത്. ഇതോടെ ഉടമയായ അറുപത്തിയഞ്ചുകാരി വീട്ടിൽനിന്ന് പുറത്തിറങ്ങി.

ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ക്ഷുഭിതനായ യുവാവ് വയോധികയുടെ വയറ്റിൽ ചവിട്ടി തള്ളിയിട്ടു. സമീപവാസികൾ ചേർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *