Your Image Description Your Image Description
Your Image Alt Text

തോമസ് ചാഴിക്കാടനെ കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ്സ് ചെയർമാൻ ജോസ് കെ മാണി പ്രഖ്യാപിച്ചു . സംശുദ്ധമായ രാഷ്‌ട്രീയ പ്രവർത്തനം, എംപി ഫണ്ട്‌ 100 ശതമാനം വിനിയോഗിച്ചതിന്റെ തലപ്പൊക്കം, വിവാദരഹിതമായ രാഷ്‌ട്രീയസാമൂഹ്യ ഇടപെടലുകൾ ഇതൊക്കെ ചാഴിക്കാടന്റെ പ്രത്യേകതകളാണ് .

ഉള്ളുനിറഞ്ഞ ആത്മവിശ്വാസത്തോടെയാണ്‌ തോമസ്‌ ചാഴികാടൻ വീണ്ടും ലോക്‌സഭയിലേക്ക്‌ ജനവിധി തേടുന്നത്‌. മണ്ഡലം നിറഞ്ഞുനിന്ന അഞ്ച്‌ വർഷങ്ങൾ കോട്ടയത്ത്‌ ചാഴികാടന്റെ ജനകീയത പതിന്മടങ്ങ്‌ വർധിപ്പിച്ചു .

പലവിധ പരിമിതികളാൽ വീർപ്പുമുട്ടിയ കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ വികസനത്തിന്‌ ചാഴികാടൻ നിരന്തര ഇടപെടലുകൾ നടത്തി. നിർമാണപ്രവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും നേരിട്ടെത്തി വിലയിരുത്തി. എംപി ഫണ്ട്‌ 100 ശതമാനവും ചെലവഴിച്ച്‌ സംസ്ഥാനത്തെ എംപി മാരിൽ ഒന്നാമനായി.

പാസ്‌പോർട്ട്‌ സേവാകേന്ദ്രം അപ്രതീക്ഷിതമായി പൂട്ടിയപ്പോൾ മാസങ്ങൾക്കുള്ളിൽ എല്ലാ ആധുനിക സൗകര്യങ്ങളുമായി പുതിയ ഓഫീസ്‌ തുടങ്ങാനായത്‌ ചാഴികാടന്റെ നിരന്തരമായ ഇടപെടൽ മൂലമായിരുന്നു.

രണ്ട്‌ പതിറ്റാണ്ട്‌ നിയമസഭാംഗമായി കഴിവ്‌ തെളിയിച്ച ശേഷമാണ്‌ 2019ൽ ആദ്യമായി ലോക്‌സഭയിലെത്തുന്നത്‌. 1991ൽ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന സഹോദരൻ ബാബു ചാഴികാടൻ ഇടിമിന്നലേറ്റ്‌ മരിച്ചതിനെതുടർന്ന്‌ പകരക്കാരനായി തോമസ് ചാഴികാടനെ കെ എം മാണി നിയോഗിക്കുകയായിരുന്നു.

പാർലമെന്റിലെ സാമൂഹ്യ നീതി വകുപ്പിന്റെ സോഷ്യൽ ജസ്റ്റിസ് ആൻഡ്‌ എംപവർമെന്റ് കമ്മിറ്റി സ്റ്റാൻഡിങ്‌ കമ്മിറ്റി അംഗമെന്ന നിലയിലാണ്‌ ഭിന്നശേഷിക്കാർക്ക്‌ കിട്ടാതെ കിടക്കുന്ന വലിയ ഫണ്ടിനെക്കുറിച്ച്‌ ചാഴികാടന്‌ അറിവ്‌ ലഭിച്ചത്‌.

മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക്‌ പരമാവധി കേന്ദ്രസഹായം നേടിയെടുക്കാനുള്ള ദൗത്യം അദ്ദേഹം ഏറ്റെടുത്തു. കേന്ദ്രത്തിന്‌ കത്തെഴുതി. ഇതുവഴി മണ്ഡലത്തിലെ 1,600 ഭിന്നശേഷിക്കാർക്ക്‌ സഹായം ലഭിച്ചു . മണിപ്പുർ വിഷയത്തിൽ കേന്ദ്ര നിലപാടിനെതിരെ പാർലമെന്റിൽ ആദ്യം ശബ്ദമുയർത്തിയവരിൽ ഒരാൾ തോമസ്‌ ചാഴികാടനായിരുന്നു.

മഹാത്മാഗാന്ധി സർവകലാശാല സെനറ്റംഗം, കാർഷിക സർവകലാശാല ജനറൽ കൗൺസിലംഗം, ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ്, ആർച്ച് ബിഷപ്പ്‌ കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി, ബാബു ചാഴികാടൻ ഫൗണ്ടേഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങളിലും മാതൃകാപരമായ പ്രവർത്തനം നടത്തിയ ചരിത്രമാണ് ചാഴിക്കാടനുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *