Your Image Description Your Image Description
Your Image Alt Text

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. വൈറൽ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഡി, ഇ) ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ എന്നിങ്ങനെ വിവിധ കാരണങ്ങൾ കരളിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗമാണ് ഫാറ്റി ലിവർ. അമിതവണ്ണമുള്ളവരിൽ അല്ലെങ്കിൽ ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഫാറ്റി ലിവർ രോ​ഗം രണ്ട് തരത്തിലാണുള്ളത്. മദ്യപാനം മൂലമുണ്ടാകുന്നത്, മറ്റൊന്ന് ആൽക്കഹോൾ ഇല്ലാത്ത ഫാറ്റി ലിവർ ഡിസീസ്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും പിത്തരസം (ദഹന പ്രോട്ടീൻ) ഉത്പാദിപ്പിക്കാനും കരൾ സഹായിക്കുന്നു. ഫാറ്റി ലിവർ ഉള്ള ഒരു വ്യക്തിക്ക് കരൾ ശരിയായി പ്രവർത്തിക്കണമെന്നില്ല.

ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ…

വയറിന്റെ വലതുവശത്ത് വേദന അനുഭവപ്പെടുക.
ക്ഷീണവും ബലഹീനതയും
പെട്ടെന്ന് ഭാരം കുറയുക
വിശപ്പില്ലാതിരിക്കുക.
മഞ്ഞപ്പിത്തം
വീർത്തവയർ
ഫാറ്റി ലിവർ രോഗം തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ…

വാൾനട്ട്…

വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഫാറ്റി ലിവർ തടയാൻ സഹായിക്കും. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുള്ളവരിൽ വാൾനട്ട് കഴിക്കുന്നത് കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു.

വെളുത്തുള്ളി…

ഫാറ്റി ലിവർ രോഗമുള്ളവർ വെളുത്തുള്ളി കഴിക്കുക. ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ബ്രൊക്കോളി…

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ഫാറ്റി ലിവർ രോഗത്തിനും സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. ആവിയിൽ വേവിച്ച ബ്രൊക്കോളി ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.

അവോക്കാഡോ…

അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവർ രോഗത്തിനും സഹായകമാണ്. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി പോഷകങ്ങളും ലയിക്കുന്ന നാരുകളും ഇതിൽ അടങ്ങിയിരിക്കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡുകൾ…

ഒമേഗ 3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പിൻ്റെ അളവ് മെച്ചപ്പെടുത്താനും ഫാറ്റി ലിവർ ഉള്ളവരിൽ HDL കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. സാൽമൺ, ട്യൂണ, മത്തി, ഫ്ളാക്സ് സീഡുകൾ, വാൽനട്ട് തുടങ്ങിയ മത്സ്യങ്ങൾ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *