Your Image Description Your Image Description

ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. ആനക്കാംപൊയിൽ സ്വദേശി ജിനു, ഇവരുടെ സുഹൃത്ത് കണ്ണോത്ത് ടോം ബി ടോംസി എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

10, 14, 16 വയസ്സുള്ള മക്കളെ ഉപേക്ഷിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി. ജനുവരി 16ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. ടോമിനൊപ്പം ഒളിച്ചോടിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ടോമിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് കോടഞ്ചേരി പോലീസിലും പരാതി നൽകിയിരുന്നു. ഫോൺ കോളുകൾ പരിശോധിച്ച് തമിഴ്‌നാട്ടിലെ കടലൂരിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് അവിടെ നിന്ന് തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 75, ഐപിസി സെക്ഷൻ 317 എന്നിവ പ്രകാരം കേസെടുത്തു. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *