Your Image Description Your Image Description
Your Image Alt Text

ജമ്മു കശ്മീരിൽ വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാർ വെന്തുമരിച്ചു. റംബാൻ ജില്ലയിലെ ധൻമസ്ത-തജ്‌നിഹാൽ ഗ്രാമത്തിലാണ് ദാരുണസംഭവം. ഇന്ന് പുലർച്ചെയാണ് മൂന്ന് നിലകളുള്ള വീട് അഗ്നിക്കിരയാകുന്നത്.

ബിസ്മ (18), സൈക്ക (14), സാനിയ (11) എന്നിവരാണ് തീപിടുത്തത്തിൽ മരണപ്പെട്ടത്. സഹോദരിമാർ മുകളിലെ നിലയിൽ ഉറങ്ങുകയായിരുന്നു. തീ പടർന്ന് പിടിച്ചതോടെ ഇവർ വീടിനുള്ളിൽ കുടുങ്ങിയതായാണ് വിവരം. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *