Your Image Description Your Image Description
Your Image Alt Text

ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് പപ്പായ. പച്ചയ്ക്കും പഴുത്തുമെല്ലാം കഴിയ്ക്കാന്‍ ഏറെ നല്ലതാണിത്. പപ്പായ മാത്രമല്ല, പപ്പായ ഇലയുടെ ജ്യൂസും ഏറെ ആരോഗ്യരമായ ഗുണങ്ങളുള്ള ഒന്നാണ്. പപ്പായയുടെ ഇലയും പച്ച പപ്പായയും എന്തിന് പപ്പായയുടെ വേര് പോലും ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ്. വിറ്റാമിനുകള്‍ ധാരാളമടങ്ങിയ ഒന്നാണ് പപ്പായ.സാധാരണ ഡെങ്കിപ്പനിയ്ക്കുള്ളവര്‍ മരുന്നായി പപ്പായ ഇലയുടെ ജ്യൂസ് ഉപയോഗിയ്ക്കാറുണ്ട്.മാത്രമല്ല വേറെയും ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്.പപ്പായ ഇലയ്ക്ക് പ്രമേഹത്തെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നാണ് പറയുന്നത്. പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള ചില എന്‍സൈമുകള്‍ ശരീരത്തില്‍ ഇന്‍സുലിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കപ്പെടുന്നു.നല്ല പഴുത്ത പപ്പായയ്ക്ക് മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്ക് കഴിക്കാമെന്നും പറയുന്നുണ്ട്. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാന്‍ പപ്പായ ഇല സഹായിക്കും. ഡെങ്കിപനി ബാധിതരായ രോഗിക്ക് ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും രണ്ട് ടേബിള്‍ സ്പൂണ്‍ വീതം പപ്പായ ഇലയുടെ ജ്യൂസ് നല്‍കണം. ജ്യൂസ് ഉണ്ടാക്കാനായി പപ്പായയുടെ തളിരിലകള്‍ തന്നെ തെരഞ്ഞടുക്കേണ്ടതാണ്.പപ്പായയുടെ ഇല നന്നായി ആവിയില്‍ വേവിച്ച ശേഷം വിവിധ മൂത്രാശയരോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും മരുന്നായി ഉപയോഗിക്കാം. ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍, മഞ്ഞപ്പിത്തം തുടങ്ങിയവയകറ്റാന്‍ ഏറെ നല്ലതാണ്. പപ്പായ ഇലയുടെ സത്തില്‍ അടങ്ങിയിരിക്കുന്ന അസെറ്റോ ജെനിന്‍ എന്ന സംയുക്തം ബ്രെസ്റ്റ് ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.ആര്‍ത്തവ വേദന മാറ്റാന്‍ പപ്പായ ഇലയുടെ നീര് ഉത്തമമാണെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *