Your Image Description Your Image Description
Your Image Alt Text

കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയിലുൾപ്പെടുത്തുന്നതിൽ കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പിന് മാത്രമല്ല , ആർ ജെ ഡി യ്ക്കും വിയോജിപ്പ് . ആർ ജെ ഡി യുടെ പ്രതിഷേധം അണികളുടെ ഇടയിൽ പ്രകടമായി . ഇടതുമുന്നണിയിലെ എല്ലാ ഘടക കക്ഷികൾക്കും മന്ത്രിസ്ഥാനം നൽകിയപ്പോൾ ആർ ജെ ഡി യെ മാത്രം ഒഴിവാക്കി .

എന്നാൽ ചോദിക്കും കോവൂർ കുഞ്ഞുമോന് കൊടുത്തില്ലില്ലോയെന്ന് , കോവൂർ കുഞ്ഞുമോൻ ഘടക കഷിയല്ല , പുറത്തുനിന്നും മുന്നണിയെ പിന്തുണയ്ക്കുന്ന കാശി മാത്രമാണ് , ആർ ജെ ഡി പുറത്തു നിന്നും പിന്തുണയ്ക്കുന്ന കഷിയല്ല , ഘടക കക്ഷിയാണ് . എന്നിട്ടും അവരെ ഒഴിവാക്കി .

അതിനുള്ള യഥാർത്ഥ കാരണമെന്താണ് ? ആർ ജെ ഡി പ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ നേതാക്കൾക്ക് മറുപടിയില്ല . ആദ്യം പറഞ്ഞത് ജെ ഡി എസും മായി ലയിക്കാനാണ് . അങ്ങനെ ലയിക്കാൻ പറ്റുമോ ? അങ്ങനെയാണെങ്കിൽ സിപിഎമ്മും സിപിഐ കൂടി ലയിച്ചാൽ പോരെ ? അതെന്താ ലയിക്കാത്തത് ?

കേരളാ കോൺഗ്രസുകൾക്കും കൊടുത്തു മന്ത്രിസ്ഥാനം . അവരോട് പറഞ്ഞില്ലല്ലോ ലയിക്കാൻ ? മാണി ഗ്രൂപ്പും ജനാധിപത്യ കേരള കോൺഗ്രസ്സിനും ആദ്യം തന്നെ കൊടുത്തില്ലേ , ഇപ്പോൾ ഗണേശ പിള്ളയ്ക്കും , അവരോടൊന്നും ലയിക്കാനോ താങ്ങാനോ ഒന്നും പറഞ്ഞില്ല .

അവർക്കൊക്കെ മന്ത്രിസ്ഥാനം കൊടുത്തില്ലെങ്കിൽ വിവരം അറിയും , അത് കൃത്യമായി അറിയാവുന്നതുകൊണ്ടാ അവർക്കൊക്കെ കൊടുത്തത് . അപ്പോൾ പന്തിയിൽ പക്ഷം കാണിക്കുന്ന സിപിഎമ്മിനും ഇടതുമുന്നണിക്കും മറുപടി കൊടുക്കണം .ഇത് ഞാൻ പറഞ്ഞതല്ല , ആർ ജെ ഡി നേതാക്കളും പ്രവർത്തകരും നടത്തിയ ചർച്ചയാണ് .

അവർ പറഞ്ഞതിലും കാര്യമില്ലേ ? അവരെ മാത്രമല്ലേ ഒഴിവാക്കിയത് , കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിലും മൂന്ന് സീറ്റുകൾ മാത്രമാണ് കൊടുത്തത് . അന്നുമുതൽ കാണിക്കുന്ന അവഗണനയും പക്ഷപാതവുമാണ് .

ബോർഡും കോർപ്പറേഷനും വീതം വച്ചപ്പോഴും നഷ്ടത്തിലായ പീഡിത വ്യവസായത്തിലുൾപ്പെട്ട രണ്ടു കോർപ്പറേഷനാണ് കൊടുത്തത് . അഞ്ച് ബോർഡ് മെമ്പർ സ്ഥാനങ്ങളും . ഇതെല്ലം കൂട്ടി വായിക്കുമ്പോൾ ഏത് പൊട്ടക്കണ്ണനും മനസ്സിലാകും തീർത്തും അവഗണിക്കുകയാണെന്ന് .

സിപിഎം നിർദ്ദേശിച്ച ലയനം സ്വാഹ യായി , അവർ ബിജെപി മുന്നണിയിലുമായി . യഥാർത്ഥത്തിൽ സിപിഎം ചെയ്യേണ്ടത് കൃഷ്‌ണകുട്ടിയെ ചവുട്ടി പുറത്താക്കിയിട്ട് ആർ ജെ ഡി യ്ക്ക് മന്ത്രിസ്ഥാനം കൊടുക്കണം . രണ്ടു കാര്യങ്ങളാണ് ഒന്ന് ബിജെപി മുമ്മണി ബന്ധം , രണ്ട് രണ്ടര കൊല്ലം ആകുമ്പോൾ മന്ത്രിസ്ഥാനം പങ്കുവയ്ക്കണമെന്ന് ആദ്യമേ ദേവ ഗൗഡ പറഞ്ഞിരുന്നു . രണ്ടര കൊല്ലത്തേയ്ക്കായിരുന്നു കൃഷ്ണൻ കുട്ടിയുടെ മന്ത്രിസ്ഥാനം .

അതുകൊണ്ട് അവശേഷിക്കുന്ന രണ്ടര കൊല്ലം ആർ ജെ ഡി യ്ക്ക് കൊടുക്കാം . ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മുന്നണി വിടണമെന്നാണ് പാർട്ടി പ്രവർത്തകർ ആവശ്യപ്പെടുന്നത് . അത് മിക്കവാറും നടക്കും . പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് യു ഡി എഫിൽ പോകണമെന്നാണ് പാർട്ടി പ്രവർത്തകർ ഒന്നടങ്കം പറയുന്നത് .

യു ഡി എഫ് വിട്ടത് അബദ്ധമായി മായിപ്പോയെന്നാണ് പൊതു വികാരം . ഏതായാലും ആർ ജെ ഡി പണികൊടുക്കും . കാത്തിരുന്ന കാണാം

Leave a Reply

Your email address will not be published. Required fields are marked *