Your Image Description Your Image Description

മുക്കു പണ്ടം പണയം വച്ച് പണം തട്ടിയ ആൾ പിടിയിൽ. ഇയാൾ തിരുവനന്തപുരം ജില്ലയിലെ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് മുക്കു പണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി ആണ്.916 മുദ്ര പതിപ്പിച്ച പത്തരമാറ്റ് സ്വർണമായാണ് ഒറ്റനോട്ടത്തിൽ ഇത് തോന്നുന്നത്. ദേശസാൽകൃത ബാങ്കുകൾക്ക് കൈമാറി നടത്തിയ പരിശോധനയിൽ ആണ് ഇത് പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് പുല്ലമ്പാറ മരുതുംമൂട് സ്വദേശി മുഹമ്മദ് യൂസഫിനെയാണ്.

അന്വേഷണ സംഘം പ്രതിയിലേക്കെത്തിയത് ആനാടുള്ള ഫിനാൻസ് സ്ഥാപനത്തിൽ പണയം വെച്ചതിന്റെ രേഖകൾ പരിശോധിച്ചാണ് . പ്രതി യൂസഫിനെ പൊലീസ് പൊക്കിയത് മറ്റൊരു സ്ഥാപനത്തിൽ പണയം വെക്കാനുള്ള 11 ​ഗ്രാം തൂക്കമുള്ള മുക്കുപണ്ടം ഉൾപ്പെടെയാണ്. പ്രതി തട്ടിപ്പിനായി ഉപയോ​ഗിച്ചു വരുന്നത് സ്വർണത്തിൽ പൊതിഞ്ഞ വളകളാണ്.

Leave a Reply

Your email address will not be published. Required fields are marked *