Your Image Description Your Image Description
Your Image Alt Text

ജറുസലേം: ഗാസ സിറ്റിയിൽനിന്നു പലായനം ചെയ്യുന്നതിനിടെ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് കാണാതായ ആറു വയസ്സുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെയും കുഞ്ഞിനെ രക്ഷിക്കാൻ പുറപ്പെട്ട സന്നദ്ധപ്രവർത്തകരുടെയും മൃതദേഹങ്ങളും ശനിയാഴ്ച കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഹിന്ദിന്റെയും മൃതദേഹം കണ്ടെത്തിയത്.

രണ്ടാഴ്ച മുമ്പാണ് ഹിന്ദും കുടുംബവും ഇസ്രയേലിന്റെ ആക്രമണത്തിൽപ്പെടുന്നത്. കുടുംബാംഗങ്ങൾക്കൊപ്പം തെക്കൻ ഗാസയിലേക്കു കാറിൽ പോകവേ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഹിന്ദ് ഒഴികെ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. സഹായം തേടി കുഞ്ഞ് അധികൃതർക്ക് ഫോൺ ചെയ്തു. കുട്ടിയെ തിരഞ്ഞ് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയിലെ യൂസഫ് സെയ്നോയും അഹ്മദ് അൽ മദൂനും പുറപ്പെട്ടെങ്കിലും ഇവരെയും കാണാതായി.

കാറിൽ മൃതദേഹങ്ങൾക്കിടയിലിരുന്നു കണ്ണീരോടെ ഹിന്ദ് നടത്തിയ ഫോൺ വിളിയുടെ ശബ്ദരേഖ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ടിരുന്നു. ‘എനിക്ക് പേടിയാകുന്നു, എന്നെ കൊണ്ടുപോകാൻ ആരെയെങ്കിലും വരൂ’ എന്നായിരുന്നു കുഞ്ഞിന്റെ അഭ്യർഥന. മൃതദേഹങ്ങൾക്ക് നടവിലിരുന്ന് കുഞ്ഞ് മൂന്ന് മണിക്കൂറോളം സഹായത്തിനായി കാത്തിരുന്നു. തുടർന്നായിരുന്നു മരണം.

Leave a Reply

Your email address will not be published. Required fields are marked *