Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം : കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമനം നൽകുന്നതിന് ആവിഷ്കരിച്ച റോസ്​ഗർ മേളയുടെ 12-ാം ഘട്ട പരിപാടിയിൽ വിദേശകാര്യ പാർലമെൻററി കാര്യ സഹമന്ത്രി വി മുരളീധരൻ മുഖ്യാഥിതിയായി പങ്കെടുക്കും .

2024 ഫെബ്രുവരി 12 ന്  തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് ​ഗ്രൂപ്പ് സെന്ററിലെ മെൻസ് ക്ലബിൽ രാവിലെ 9.30 നാണ് പരിപാടി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള ദേശീയ റോസ്ഗാർ മേള വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉദ്യോ​ഗാർത്ഥികൾക്ക് കേന്ദ്ര സ​ഹമന്ത്രി നിയമന ഉത്തരവുകൾ നേരിട്ട് കൈമാറും. സി ആർ പി എഫാണ് തിരുവനന്തപുരത്ത് റോസ്‌ഗർ മേള സംഘടിപ്പിക്കുന്നത്.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗർ മേള. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യുവജനങ്ങളുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ അവരുടെ പങ്കാളിത്തത്തിനും അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും റോസ്ഗർ മേള ലക്ഷ്യവെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *