Your Image Description Your Image Description
Your Image Alt Text

യു.എ.ഇയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ 200 ബന്ദികളെ മോചിപ്പിക്കാൻ റഷ്യയും യുക്രൈനും തീരുമാനിച്ചു. ധാരണപ്രകാരം റഷ്യയും യുക്രൈനും നൂറ് വീതം ബന്ദികളെയാണ് മോചിപ്പിക്കുക.

യു.എ.ഇ വിദേശകാര്യമന്ത്രാലയമാണ് റഷ്യക്കും യുക്രൈനുമിടയിലെ മധ്യസ്ഥ ശ്രമം വിജയം കണ്ടതായി അറിയിച്ചത്. ഈ വർഷം മൂന്നാം തവണയാണ് ബന്ദിമോചനത്തിനായി യു.എ.ഇയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രൈനും ചർച്ച നടത്തുന്നത്. ചർച്ചയിൽ യോജിപ്പിന്റെ മേഖലകൾ കണ്ടെത്താൻ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് 200 പേർക്ക് മോചനം സാധ്യമായതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *