Your Image Description Your Image Description

 

ഇടപ്പള്ളിയിലെ മസാജ് സെൻ്ററുകളുടെ മറവിൽ മയക്കുമരുന്ന് വിൽപന വ്യാപകമാണെന്ന് റിപ്പോർട്ട്. ഇടപ്പള്ളി പച്ചാളത്തെ ഒരു ആയുർവേദ മന മസാജ് പാർലറിൽ നിന്ന് 50 ഗ്രാം ഗോൾഡൻ മേത്ത് എക്സൈസ് പിടികൂടി മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു. എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ മിന്നൽ റെയ്ഡിൽ പാർലറിൽ നിന്ന് എംഡിഎംഎ മയക്കുമരുന്ന് കണ്ടെടുത്തു.

-സ്ക്വാഡ് ഇൻസ്പെക്ടർ കെ പി പ്രമോദ് പ്രതികളായ അഷറഫ്, സഹോദരൻ അബൂബക്കർ, സിറാജുദ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്തു. സിഗരറ്റ് പാക്കറ്റുകളിൽ എംഡിഎംഎ വിറ്റാണ് ഈ സംഘം ബിസിനസ് നടത്തുന്നത്. മസാജിന് എത്തുന്നവർ നിരോധിത ലഹരിമരുന്നുകളുടെ ഇടപാടുകാരാകാൻ സാധ്യതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർ ഹാരിസ് എംടി, പ്രിവൻ്റീവ് ഓഫീസർ ജിനേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ജെയിംസ്, വിമൽകുമാർ, ബദർ അലി, ഡബ്ല്യുസിഇഒ നിഷ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *