Your Image Description Your Image Description
Your Image Alt Text

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറിച്ച് നാം പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുണ്ട്. യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം പലപ്പോഴും അപകടകരമാകുന്നതാണ് ഉയര്‍ന്ന ബിപി. ഉയര്‍ന്ന രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങളും പിടിപെടാം. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.

ബിപി കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍ പലരും നിസാരമായാണ് കാണാറുള്ളത്. രക്തസമ്മർദം 90/60 ലും ​താ​ഴെ വ​രുമ്പോഴാണ് ഹൈ​പ്പോ​ടെ​ൻ​ഷ​ൻ എ​ന്ന അ​വ​സ്ഥ​യാ​യി ക​ണ​ക്കാ​ക്കുന്നത്. ത​ല​ക​റ​ക്കം, വീ​ഴാ​ൻ പോ​കു​ന്ന​ പോ​ലെ തോ​ന്ന​ൽ, പെട്ടെന്ന് ഓര്‍മ്മ നഷ്ടപ്പെടുന്ന പോലെ തോന്നുക, കാഴ്ച മങ്ങല്‍, ദാഹം, ക്ഷീണം, ഛര്‍ദ്ദി, ശരീരം തണുക്കുക, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ബിപി കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ ആണ്.

രക്തസമ്മര്‍ദ്ദം താഴാന്‍ പല കാരണങ്ങളുണ്ട്. അതിലൊന്നാണ് ശരീരത്തില്‍ ജലാംശം കുറയുന്നത്. അതിനാല്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. രക്തം നഷ്ടമാകുമ്പോള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, പരിക്കുകള്‍, അലര്‍ജി, എന്‍ഡോക്രെയ്ന്‍ രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ മൂലവും രക്തസമ്മര്‍ദ്ദം കുറയാം. ചി​ല ത​രം അ​ല​ർ​ജി​ക​ൾ, ചി​ല മ​രു​ന്നു​ക​ൾ തുടങ്ങിയവയും ഇ​തി​നു കാ​ര​ണ​മാ​കാം. പ്ര​ഷ​ർ കു​റ​ഞ്ഞാ​ൽ ത​ല​യി​ലേ​ക്കു​ മാ​ത്ര​മ​ല്ല ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ അ​വ​യ​വ​ങ്ങ​ളിലേ​ക്കും ര​ക്ത​മൊ​ഴു​ക്കു കു​റ​യും. അ​ത് ഹൃദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നത്തെയും വൃ​ക്ക​യു​ടെ​യു​മൊ​ക്കെ ത​ക​രാ​റു​ക​ൾ​ക്കും കാ​ര​ണ​മാ​കാം.​ അതിനാല്‍ ബിപി കുറയുന്നത് നിസാരമായി കാണരുത്.

Leave a Reply

Your email address will not be published. Required fields are marked *