Your Image Description Your Image Description
Your Image Alt Text

മുസ്‍ലിം ബാലനെ അധ്യാപിക സ്കൂളിൽവെച്ച് മുഖത്തടിച്ച സംഭവത്തിൽ കുട്ടികൾക്ക് കൗൺസലിങ് നൽകാത്ത യു.പി സർക്കാറിനെ വിമർശിച്ച് സുപ്രീംകോടതി.

അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠിയുടെ മുഖത്തടിക്കുകയും ദൃക്സാക്ഷികളാവുകയും ചെയ്തവർക്ക് കൗൺസലിങ് നൽകണമെന്ന് നിർദേശമുണ്ടായിരുന്നു. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) റിപ്പോർട്ട് പ്രകാരം അടിയേറ്റ ബാലനും മറ്റ് കുട്ടികൾക്കും കൗൺസലിങ് നൽകണമെന്ന് നിർദേശിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.

മാർച്ച് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. മുമ്പ് മൂന്ന് തവണ കൗൺസലിങ്ങിനായി നിർദേശിച്ചിട്ടും യു.പി സർക്കാർ നടപടിയെടുത്തിരുന്നില്ല. ഇരയായ ബാലൻ സംഭവത്തിനുശേഷം ഏറെ ഞെട്ടലിലാണെന്ന് പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *