Your Image Description Your Image Description
Your Image Alt Text

കേരള സർക്കാരിന്റെ ഡൽഹി സമരത്തെ ‘ പല്ലും നഖവും ’ ഉപയോഗിച്ച്‌ എതിർക്കുന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ചെന്നുപെട്ടത്‌ രക്ഷപ്പെടാനാകാത്ത ‘ആപ്പി’ൽ. അർഹമായത്‌ നേടാൻ മന്ത്രിസഭയും ജനപ്രതിനിധികളും നേതാക്കളും സമരം നടത്തുന്നതിനെ നിരന്തരം പരിഹസിച്ച സതീശന് സ്വന്തം പാർടിയിൽനിന്നുതന്നെ കണക്കിന്‌ പണി കിട്ടി. ‘ഷെഡിൽ കയറുന്ന ’ അവസ്ഥയാണെന്നാണ്‌ കെപിസിസിയിലും സംസാരം.

കേന്ദ്രാവഗണനയല്ല ധൂർത്തും കഴിവുകേടുമാണ്‌ സാമ്പത്തികപ്രതിസന്ധിക്ക്‌ കാരണം, അതുകൊണ്ട്‌ പങ്കെടുക്കില്ലന്നായിരുന്നു ആദ്യവാദം. നിലപാട്‌ പാളിയെന്ന്‌ മനസ്സിലാക്കി ‘ധന കമീഷൻ വിഹിതം വെട്ടിക്കുറച്ചതിനെ അംഗീകരിക്കുന്നു ’ എന്ന അരസമ്മതം.

തലതിരിഞ്ഞ നിലപാട്‌ ചർച്ചയായതോടെ ‘ഞങ്ങളുടെ എംപി മാർ ധനമന്ത്രിയെ കണ്ടിട്ടുണ്ട്‌ ’ എന്നായി പിന്നീടുള്ള പ്രതികരണം . പക്ഷെ, അക്കൂട്ടത്തിലുള്ള എംപിയായ ടി എൻ പ്രതാപനും ലീഗും സതീശനെ തള്ളി രംഗത്തെത്തി ,

പ്രതിസന്ധിക്ക്‌ കാരണം കേന്ദ്രമാണെന്ന്‌ അവർ തുറന്നടിച്ചു. നികുതിപിരിവിലുൾപ്പെടെയുള്ള നേട്ടം നിതി ആയോഗും റിസർവ്‌ ബാങ്കും ചൂണ്ടിക്കാണിച്ചത്‌ സർക്കാർ നിയമസഭയിൽവച്ചു. ഇതോടെ സതീശന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞു പാളീസായി .

കേരളം കടുത്ത അവഗണനയാണ്‌ നേരിടുന്നതെന്ന്‌ പരസ്യമായി പറയാൻ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും , കപിൽ സിബലും , ഒടുവിൽ എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ വരെ രംഗത്തെത്തി.

നാണംകെട്ട സതീശൻ ‘കേന്ദ്രം 57800 കോടി തരാനില്ല’ എന്നുപറഞ്ഞും പരിഹാസ്യനായി. ‘കർണാടകം പല പദ്ധതികളും നടപ്പാക്കിയിട്ടാണ്‌ സമരം ചെയ്യുന്നത്‌, ഇവിടെ പെൻഷൻ പോലും കൊടുക്കുന്നില്ല ’ –-എന്നാണ്‌ ഒടുവിലത്തെ സതീശന്റെ വിശദീകരണം.

അതുതന്നെയാണ്‌ സർക്കാരും പറയുന്നത്‌; കേന്ദ്രം തരാനുള്ളത്‌ തന്നാൽ പെൻഷനടക്കം ഈ പ്രശ്നമൊക്കെ തീർക്കാനാകുമെന്ന്‌. സമരമല്ല സമ്മേളനമാണെന്ന യുഡിഎഫ്‌ പത്രവാർത്ത ഏറ്റുപിടിച്ചും സതീശൻ പുലിവാല്‌ പിടിച്ചു. ഡൽഹിയിൽ നടന്നത്‌ ഉജ്വല സമരമെന്ന്‌ എല്ലാ മാധ്യമങ്ങൾക്കും റിപ്പോർട്ട്‌ ചെയ്യേണ്ടിവന്നു.

ഏതായാലും സതീശനിപ്പോൾ മിണ്ടാട്ടമില്ല , നാവ് പൊങ്ങുന്നില്ല , പുറത്തിറങ്ങാൻ പറ്റുന്നില്ല , തലയിൽ മുണ്ടുമിട്ട് നടക്കേണ്ട അവസ്ഥയായി . എന്തിനാ സതീശാ ഇങ്ങനെ വാദി കൊടുത്തടി വാങ്ങുന്നേ ? ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണമെന്ന് മുൻപുണ്ടായിരുന്ന നേതാക്കളോട് ഒന്ന് ചോദിച്ചാൽ പറഞ്ഞു തരും .

അതെങ്ങനാ ചോദിക്കുന്നേ , താൻ സൂപ്പർ പ്രതിപക്ഷ നേതാവാണെന്ന ചിന്തയിലല്ലേ നടപ്പ് . സതീശാ പ്രഗത്ഭരായ ഒരുപാട് നേതാക്കൾ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്നിട്ടുണ്ട് . അതിലൊരാൾ പോലും നിങ്ങളെ പോലെ തലയിൽ മുണ്ടുമിട്ട് നടന്നിട്ടില്ല .

അവരോകെ ക്രിയാത്മകമായ പ്രതിപക്ഷമായിട്ടേ പ്രവർത്തിച്ചിട്ടുള്ളു . ഒന്നും വേണ്ടാ എ കെ ആന്റണിപോലും അങ്ങനെയായിരുന്നു . താങ്കൾ പോയി ആന്റണിയോടോ , ചെന്നിത്തലയോടോ ചോദിച്ചു പഠിക്ക് .

Leave a Reply

Your email address will not be published. Required fields are marked *