Your Image Description Your Image Description
Your Image Alt Text

ഖുർആൻ കത്തിച്ച് വിവാദങ്ങൾക്ക് തിരികൊളുത്തിയ ഇറാഖ് സ്വദേശിയായ അഭയാർഥിയെ നാടുകടത്താൻ സ്വീഡനിലെ മൈഗ്രേഷൻ കോടതി ഉത്തരവിട്ടു. 2023ൽ സ്വീഡനിലെ മുസ്‍ലിം രാജ്യങ്ങളുടെ എംബസികൾക്കും മുസ്‍ലിം പള്ളികൾക്കും മുന്നിൽ ഖുർആൻ പകർപ്പുകൾ കത്തിക്കുകയും അവഹേളിക്കുകയും ചെയ്ത സൽവാൻ മോമിക(37)യെയാണ് നാടുകടത്തുക.

നാടുകടത്താനുള്ള മൈഗ്രേഷൻ ഏജൻസിയുടെ തീരുമാനം ശരിവെച്ച കോടതി, ഇതിനെതിരെ കഴിഞ്ഞ വർഷം സൽവാൻ സമർപ്പിച്ച അപ്പീൽ തള്ളിയതായും സ്വീഡിഷ് റേഡിയോ സ്റ്റേഷൻ എകോട്ട് റിപ്പോർട്ട് ചെയ്തു. റസിഡൻസ് പെർമിറ്റ് അപേക്ഷയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് സൽവാൻ നൽകിയതെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *