Your Image Description Your Image Description
Your Image Alt Text

രാഹുൽ ഗാന്ധിക്കും ഗാന്ധി കുടുംബത്തിനുമെതിരെ രൂക്ഷ വിമർശനുമായി രംഗത്തുവന്നിരിക്കുകയാണ് സ്മൃതി ഇറാനി.
ഗാന്ധി കുടുംബത്തിലെ അംഗങ്ങൾ അമേഠി ലോക്‌സഭാ മണ്ഡലത്തെ 48 വർഷത്തിനിടയിൽ മാറി മാറി പ്രതിനിധീകരിച്ചിട്ടും വികസനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത് . 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിന് ശേഷമാണ് മണ്ഡലം വികസനം കണ്ടത് . ലോക്‌സഭയിൽ കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചയ്‌ക്കിയിലാണ് സ്മൃതിയുടെ ഈ പരാമർശം .

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് വനിതാ ശിശു വികസന മന്ത്രിയായ സ്മൃതി വിജയിച്ചത്. രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാത്മാഗാന്ധിയുടെ ചെറുമകൻ മത്സരിച്ചപ്പോൾ രാജ്‌മോഹൻ ഗാന്ധിയെ പോലും അപമാനിക്കുകയും ഇഷ്ടികകൊണ്ട് മർദിക്കുകയും ചെയ്‌തത് അമേഠിയിൽ ഗാന്ധി കുടുംബത്തെ വെല്ലുവിളിക്കുന്നവരോടുള്ള കോൺഗ്രസിന്റെ അസഹിഷ്ണുതയാണെന്ന് സ്മൃതി തുറന്നടിച്ചു.

ഗാന്ധി കുടുംബത്തിനെതിരെയാണ് രാജ്‌മോഹൻ ഗാന്ധി മത്സരിച്ചത്. എന്നാൽ അദ്ദേഹത്തെ വ്യാജ ഗാന്ധിയായി അപമാനിക്കപ്പെട്ടു. ഇദ്ദേഹത്തെ കൂടാതെ മനേക ഗാന്ധിയും അപമാനിക്കപ്പെട്ടിട്ടുണ്ട്. അമേഠിയിൽ മത്സരിച്ച ശരദ് യാദവിനെ കോൺഗ്രസ് അപമാനിച്ചത് പശുക്കളെ മേയ്‌ക്കാൻ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു എന്ന് ഇറാനി പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ അധ്യക്ഷനായി മോദിയെ തിരഞ്ഞെടുത്തതിന് രാം ലല്ലയോട് നന്ദി പറയുന്നതായി മന്ത്രി പറഞ്ഞു. പ്രാണ പ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചുവെന്നതും സത്യമാണ്. കൂടാതെ, ചിലർ ഭഗവാൻ രാമനെ നിരസിച്ചതായും അവർ പറഞ്ഞു.

അമേഠി ലോക്‌സഭാ സീറ്റിൽ ഉൾപ്പെടുന്ന സുൽത്താൻപൂർ ജില്ലയിൽ 62 ശതമാനം വീടുകളിൽ വൈദ്യുതിയില്ലെന്നും 83 ശതമാനം വീടുകളിൽ ശൗചാലയമില്ലെന്നും അവർ പറഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് അമേഠിയിൽ മണ്ണ് പരിശോധന ലാബുകളും കൃഷി വികാസ് കേന്ദ്രങ്ങളും രാസവളങ്ങൾക്കുള്ള റെയിൽവേ റാക്കും ലഭിച്ചത്, ഇത് പ്രദേശത്തെ കർഷകരുടെ ദീർഘകാലമായുള്ള ആവശ്യമാണെന്നും ഇറാനി പറഞ്ഞു.

അമേഠി നിയോജക മണ്ഡലത്തിലെ 40 ലധികം ഗ്രാമങ്ങൾക്ക് ആദ്യമായി വൈദ്യുതി ലഭിച്ചത് ഉത്തർപ്രദേശിൽ ബിജെപിയുടെ “ഇരട്ട എഞ്ചിൻ” സർക്കാർ വന്നപ്പോഴാണ്. തന്റെ ലോക്‌സഭാ മണ്ഡലത്തിൽ ഒരു പുതിയ മുദ്രാവാക്യം മുഴങ്ങിക്കൊണ്ടിരിക്കുകയാണ് “ഇത് ഒരു പുതിയ ഭാരതത്തിന്റെ ഉദയമാണ്, അമേഠിയിൽ ഒരിക്കൽ കൂടി മോദി തന്നെ”- സ്മൃതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *