Your Image Description Your Image Description
Your Image Alt Text

അറിയാൻ മേലാഞ്‌ ചോദിക്കുവാ , സതീശൻ സങ്കിയാണോ കോൺഗ്രസ്സാണോ ? കോൺഗ്രസ്സിന്റെ ചട്ടിയിൽ ഊട്ടിയും സങ്കിയുടെ തൊട്ടിലിൽ ഉറക്കവും . അങ്ങനെയാണെന്നാ സതീശന്റെ പ്രവർത്തികൊണ്ട് തോന്നുന്നത് . ഇത് എന്റെ മാത്രം തോന്നലല്ല . പലരും അങ്ങനെയാണ് പറയുന്നത് .

ഇപ്പോൾ അത് തെളിയിക്കുകയും ചെയ്തു .ബിജെപിയ്ക്ക് വേണ്ടി വാദിക്കുകയാണ് സതീശന്റെ പ്രധാന തൊഴിൽ . സംസ്ഥാന സർക്കാർ പറയുന്നത്ര തുക കേന്ദ്ര സർക്കാർ തരാനില്ലെന്നാണ് വി ഡി സതീശൻ പറയുന്നത് .

പ്രതിസന്ധിയുടെ മുഴുവൻ കാരണവും കേന്ദ്ര സർക്കാരല്ലെന്നും സതീശൻ പറഞ്ഞു.’ അതായത് കേന്ദ്ര സർക്കാരിനെ കുറ്റം പറയണ്ടാ , അവർ ആർക്കും കടക്കാരല്ലെന്ന് . 1800 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് നുണയാണ്. പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച കണക്കാണ്. ആ കണക്ക് നിയമസഭയിൽവച്ച് ഞങ്ങൾ പൊളിച്ചതാണ് പോലും .’-

പിണറായിക്കെതിരെ വരുന്ന കേന്ദ്ര അന്വേഷണങ്ങളെ ഒത്തുതീർപ്പാക്കുന്നത് കേന്ദ്രമന്ത്രി വി മുരളീധരൻ ആണെന്നും കൂട്ടത്തിലൊരു കാച്ചുകാച്ചി . ‘വി മുരളീധരൻ മുഖ്യമന്ത്രിയുമായി രാത്രി സംസാരിക്കുന്നു. കേന്ദ്രത്തിലെ സംഘപരിവാർ നേതൃത്വവും കേരളത്തിലെ സി പി എം നേതൃത്വവും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഇടനിലക്കാരനായി മുരളി പ്രവർത്തിക്കുന്നു .

പകരം മുരളീധരന്റെ വലംകൈയായ സുരേന്ദ്രനെ കേസിൽ നിന്ന് രക്ഷപ്പെടുത്തി. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തെപ്പറ്റിയുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പരിശോധന പ്രതിപക്ഷം നിരീക്ഷിച്ചുവരികയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം. അന്വേഷിക്കാൻ എന്തിനാണ് എട്ടുമാസമെന്നാണ് സതീശൻ ചോദിക്കുന്നത് . സതീശാ ഇരുട്ടുകൊണ്ട് ഓട്ടയടക്കല്ലേ , സ്വന്തം കാര്യം മറ്റുള്ളവരുടെ തലയിൽ കൊണ്ടുവയ്‌ക്കാൻ ബഹു മിടുക്കനാണെന്ന് സമൂഹത്തിനറിയാം .

പകൽ കോൺഗ്രസ്സും രാത്രി ബിജെപിയുമാണ് സതീശനെന്ന് ആർക്കാ അറിയാൻ മേലാത്തത് ? സതീഷനല്ലേ ബിജെപിയുമായി അഡ്ജസ്റ്റ്മെന്റ് നടത്തുന്നത് , പ്രത്യേകിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോലീബി സഖ്യത്തിന്റെ ഇടനിലക്കാരനും താങ്കളാണെന്ന് ആരോടും പറഞ്ഞു മനസ്സിലാക്കേണ്ട .

കേന്ദ്രസർക്കാർ എങ്ങനെയാണ് കേരളത്തെ ഞെരുക്കുന്നതെന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അക്കമിട്ടു നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാ . ധനകാര്യ അച്ചടക്കവുമായി ബന്ധപ്പെട്ട് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത് ഭരണഘടനാവിരുദ്ധ സമീപനമാണ്.

15ാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്യാത്ത കാര്യങ്ങളിൽപോലും കേന്ദ്രം നിർദ്ദേശങ്ങളിറക്കി. കിഫ്ബി, കെ.എസ്.എസ്.പി.എൽ തുടങ്ങിയവ എടുത്ത വായ്പകളെക്കൂടി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്രത്തിനില്ല. 2021- 22 സാമ്പത്തിക വർഷത്തിൽമാത്രം 12,000 ത്തോളം കോടി വെട്ടിക്കുറച്ചു. നടപ്പുവർഷത്തിൽ 7000 കോടിയുടെ വെട്ടിക്കുറയ്ക്കലുണ്ടായി.

ലൈഫ് പദ്ധതിയിലൂടെ നിർമ്മിക്കുന്ന വീടുകളിൽ കേന്ദ്ര പദ്ധതിയുടെ ബോർഡ് വച്ചില്ലെങ്കിൽ ചെറിയ വിഹിതംപോലും അനുവദിക്കില്ലെന്നാണ് നിലപാട്. റവന്യു കമ്മി ഗ്രാന്റ് വെട്ടിക്കുറച്ചു. 8400 കോടിയാണ് ഇക്കൊല്ലം കുറവെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് .

പിന്നെങ്ങനാ സതീശന് സംശയം വന്നത് . അപ്പോൾ അന്തർധാര മനസിലായി. സതീശാ രണ്ടുവള്ളത്തിൽ കാൽ ചവിട്ടരുത് , മൂടിടിച്ചു വീഴും .

Leave a Reply

Your email address will not be published. Required fields are marked *