Your Image Description Your Image Description
Your Image Alt Text

സ്ത്രീകളിലെ ഗര്‍ഭാശയഗള അര്‍ബുദം പ്രതിരോധിക്കാന്‍ രാജ്യത്താദ്യമായി വികസിപ്പിച്ച വാക്സിന്റെ ഫലപ്രാപ്തി ഐ.സി.എം.ആര്‍. പരിശോധിക്കും.പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്നാണ് ‘ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍’ പാപ്പിലോമ വൈറസ് വാക്സിന്‍- സെര്‍വാവാക്’ (ക്യൂ.എച്ച്.പി.പി.) വാക്സിൻ വികസിപ്പിച്ചത്. ഐ.സി.എം.ആറും പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേർന്നാണ് പഠനം നടത്തുന്നത്. അടുത്തമാസം തുടങ്ങും.

പുതിയ വാക്സിനായതിനാല്‍ത്തന്നെ സെര്‍വാവാകിന്റെ ഫലങ്ങള്‍ രണ്ടുവര്‍ഷത്തേക്ക് നിരീക്ഷിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ശുപാര്‍ശ ചെയ്തിരുന്നു. ഗര്‍ഭാശയഗള അര്‍ബുദ ബാധിതർ കൂടുന്നത് കണക്കിലെടുത്ത് ഒമ്പതുമുതല്‍ 14 വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് പ്രതിരോധവാക്സിന്‍ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *