Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിലായി 140 പൊതുപരിപാടികളില്‍ പങ്കെടുക്കും. പുതിയ വികസനപദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി 14-ന് ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയില്‍ അബുദാബിയില്‍ പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.

അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിനുപിന്നാലെ ഗോവ, ഒഡിഷ, അസം സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി പര്യടനം നടത്തിയിരുന്നു. മോദി സര്‍ക്കാരിന്റെ വികസന, ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് വിവിധ ഗ്രാമങ്ങളിലായി ‘ഗാവ് ചലോ’ അഭിയാനും ബി.ജെ.പി. തുടക്കമിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *