Your Image Description Your Image Description
Your Image Alt Text

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി രംഗത്തുവന്ന പണിയും വാങ്ങി പോകുന്നത് കെ സുധാകരന്റെ ശീലമാണ്.അതിനിപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല അല്ല സുധാകരൻ മാത്രമല്ല എല്ലാ കോൺഗ്രെസ്സുകാർക്കും പൊതുവെ ഉള്ള ഒഎസ് ശീലമാണിത് അതിൽ സുധാകരൻ അല്പം മുന്പിലാണെന്നുമാത്രം. പിണറായി വിജയന് കൊലയാളി മനസാണെന്നും ക്രൂരതയുടെ പര്യായമാണെന്നുംമാന് സുധാകരന്റെ ഇപ്പോഴത്തെ കുറ്റപ്പെടുത്തൽ . നവകേരള സദസിലെ പൊലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോകുമെന്നും കെ സുധാകരന്‍ പറഞ്ഞു .

‘പിണറായി വിജയനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎമ്മില്‍ ആളില്ലെന്ന സ്ഥിതിയാണ്. ജനാധിപത്യപരമായി സമരം നടത്താന്‍ കഴിയുന്നില്ല. കേരളത്തില്‍ കരിങ്കൊടി കാണിക്കാന്‍ പോലും പറ്റുന്നില്ല. വാര്‍ത്തസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പുച്ഛിക്കുന്നു. കെ എസ് യു- യുത്ത് കോണ്‍ഗ്രസ് കുട്ടികളെ അടിക്കുകയും അവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നു. ഇവിടെ നിയമ വാഴ്ചയുണ്ടോ ? കോടതി പറഞ്ഞ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസ് എടുക്കാന്‍ തയ്യാറായത്. കുറ്റം ചെയ്ത പിണറായിക്കെതിരെ കേസ് ഇല്ല, ഒന്നും ചെയ്യാത്ത എനിക്കെതിരെ കേസെന്ന സ്ഥിതിയാണ് കേരളത്തില്‍.

2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകും. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സമരം വ്യാപിക്കും. ഈ മാസം 27 ന് ബ്ലോക്ക് തലത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. നവ കേരള സദസിലെ പൊലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയില്‍ പോകും. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്കം പിണറായി കണ്ട് പഠിക്കണം. ഡിജിപി കസേരയില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ലാത്ത ആളാണ് ഇപ്പോള്‍ ആ കസേരയിലുളളത്. നിലവില്‍ സംസ്ഥാനത്ത് രണ്ട് ഡിജിപിയുണ്ടെന്ന സ്ഥിതിയാണ്. സിപിഎം നേതാവ് പി ശശി ആക്ടിങ് ഡിജിപിയാകുകയാണ്. കേരളത്തില്‍ ഉടനീളം അറിയപ്പെടുന്ന സിപിഎം ഗുണ്ടകളെ നവ കേരള സദസിന് അകമ്പടി കൊണ്ട് പോയെന്നുംമാണ് സുധാകരന്റെ പരിഹാസം.

സുധാകരന് സർക്കാരിനോടും മുഖ്യമന്ത്രിയോട് പ്രത്യകിച്ചും ഒരു അസൂയ ഉണ്ട്. കാരണം ജനപിന്തുണ തന്നെയാണ്. നവ കേരളം സദസ്സും കുടി കഴിഞ്ഞപ്പോൾ പിണറായി സർക്കാരിനുള്ള പിന്തുണ അധികമായി . നിങ്ങൾ തന്നെ പറ ഇതൊക്കെ സുധാകരൻ എങ്ങനെ സഹക്കും. പിന്നെ കുറച്ചു നാളായി സുധാകരൻ മുഖ്യമന്ത്രി കുപ്പം തയ്ച്ചു വച്ചിട്. പക്ഷെ അതിനി നടക്കുമോ എന് കണ്ടു തന്നെ അറിയണം.

Leave a Reply

Your email address will not be published. Required fields are marked *