Your Image Description Your Image Description
Your Image Alt Text

സതീശന് കിട്ടുന്നതൊന്നും മതിയാകുന്നില്ല എന്ന തോന്നുന്നത് . . . . എത്ര കിട്ടിയാലും നാണമില്ലേ എന്ന ഇവിടുത്തെ പൊതുജനങ്ങൾ പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല. . ഇപ്പോൾ സതീശൻ പറയുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ ഒന്നാം പ്രതിയാക്കിയെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്ന്…. അല്ല സതീശൻ സർ ആരോടാ ഈ വാശികാണിക്കുന്നത് ? ഇവിടെ ആരേം തോൽപിക്കാൻ ആകില്ല ദാസാ. . പ്രത്യേകിച്ച് മുഖ്യനെ . . അത് ആദ്യം മനസിലേക്ക്. . . ജയിലില്‍ പോകാനും തയ്യാറാണെന്ന നിലപാടിലാണ് പാർട്ടിയെന്നും സതീശൻ പറയുന്നത്. . . . മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ അതിക്രമങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ഇവിടെ പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ ഷാഫി പറമ്പില്‍ എംഎല്‍എ, എം വിന്‍സെന്റ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌ത കേസിനെയും നിയമപരമായി നേരിടാനാണ് നേതൃത്വത്തിന്റെ തീരുമാനം.

ഇതിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. അതേസമയം പോലീസ് നടപടിക്കെതിരെ എപി അനില്‍ കുമാര്‍ സ്‌പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവിനെ പോലീസ് അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടെന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്.

കേസിൽ വിഡി സതീശന്‍, ശശി തരൂര്‍ എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് മ്യൂസിയം പോലീസ് കേസെടുത്തത്. അതേസമയം, പോലീസ് അതിക്രമത്തിനെതിരെ ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ളക്ക് സുധാകരന്‍ പരാതി നല്‍കിയിട്ടുണ്ട്. കേരള പോലീസ് ലോക്‌സഭാ അംഗമെന്ന നിലയിലുള്ള തന്റെയും സഹപ്രവര്‍ത്തകരായ മറ്റ് എംപിമാരുടെയും അവകാശത്തെ ലംഘിച്ചുവെന്നും കരുതിക്കൂട്ടി അപമാനിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെ കഴിഞ്ഞ ദിവസം വലിയ സംഘർഷമാണ് ഉടലെടുത്തത്. വിഡി സതീശൻ സംസാരിക്കുന്നതിനിടയിലായിരുന്നു സംഘർഷം. സതീശൻ സംസാരിക്കുന്നതിനിടയിൽ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നാലെ പ്രവർത്തകർ പോലീസിന് നേരെ കല്ലെറിയുകയുമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിന് ശേഷമാണ് കെ സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തത്.

പോലീസ് നടപടിയെ അതിരൂക്ഷമായ ഭാഷയിലായിലാണ് പ്രതിപക്ഷ നേതാക്കൾ വിമർശിച്ചത്. കെ സുധാകരനെ ലക്ഷ്യം വെച്ചായിരുന്നു പോലീസ് നടപടിയെന്നാണ് നേതാക്കൾ കുറ്റപ്പെടുത്തിയത്. ജനകീയ സമരങ്ങളെ അടിച്ചമർത്താണ് സർക്കാർ ശ്രമമാണെന്ന് ആരോപിച്ച അവർ, പ്രതിപക്ഷ നേതാക്കളെ കൊല്ലാനുള്ള നിർദേശമാണോ പോലീസ് നടപ്പാക്കുന്നതെന്നും നേതാക്കൾ ചോദിച്ചു.

നവകേരള സദസ് കഴിഞ്ഞതോടെ, ഇനി സമരസദസാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന് കെ മുരളീധരന്‍ പറയുന്നു . എംവി ഗോവിന്ദന്‍ പറഞ്ഞപോലെ ഇനി വെട്ടുംതടയുമാണ് ശൈലി. ഇന്നലെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. നവ കേരള സദസ്സ് പത്തുനിലയില്‍ പൊട്ടിയതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇന്നലത്തെ പൊലീസ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു.

ഇന്നലെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ യുവമോര്‍ച്ച പ്രകോപനമുണ്ടാക്കിയിട്ടും ഒഴുക്കന്‍ മട്ടിലായിരുന്നു പൊലീസ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു . യുഡിഎഫ് എംപിമാരെ മുഖ്യമന്ത്രി നിരന്തരം കുറ്റപ്പെടുത്തുകയാണ്. ഇതെല്ലാം മോദി പിണറായി കൂട്ടുകെട്ടിന്റെ ഭാഗമാണ്. ഇടതുമുന്നണിയില്‍ തിരുത്തല്‍ ശക്തിയായിരുന്ന സിപിഐ ദാസ്യവേല തുടങ്ങിയതാണ് കഷ്ടം. എംപിമാര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കും.

കേന്ദ്രത്തില്‍ മോദി ചക്രവര്‍ത്തിയും ഇവിടെ പിണറായി തമ്പുരാനുമാണ് എന്നാണ് മുരളീധരൻ പറയുന്നത്. . . രണ്ടുപേര്‍ക്കുമെതിരായാണ് യുഡിഎഫിന്റെ പ്രതിരോധം. ദിവസവും നവകേരള സദസില്‍ തള്ളുന്ന പിണറായി എംപിമാരുടെ സസ്‌പെന്‍ഷനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. നിയമസഭയില്‍ എംഎല്‍എമാരുടെ സസ്‌പെന്‍ഷന്‍ കൂടിയേ ഇനി ബാക്കിയുള്ളൂ. മാധ്യമ പ്രവര്‍ത്തകക്കെതിരായ കേസില്‍ മോദി ചെയ്യുന്നത് തന്നെയാണ് പിണറായിയും ചെയ്യുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *