Your Image Description Your Image Description

മൂല്യങ്ങളെ മുൻനിർത്തിയുള്ള വിധികളാണ് തന്റെ വിധിയെന്നും ആർക്കു തോന്നിയാലും പറയാനുള്ളത് പറയുമെന്നും കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. തങ്ങൾ രാജാവാണെന്ന ധാരണ ആർക്കും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിക്ക് തോന്നുന്നത് നിരീക്ഷിക്കുമെന്നും നടപ്പാക്കാൻ കഴിയുന്ന ഉത്തരവുകൾ സർക്കാർ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പെൻഷൻ കുടിശ്ശിക സർക്കാർ തീർപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശിനി മറിയക്കുട്ടി നടത്തിയ സമരവും തുടർന്നുള്ള ഹൈക്കോടതിയിൽ നൽകിയ കേസും രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

ഞായറാഴ്ച കലൂരിൽ ശ്രീരാമകൃഷ്ണ സേവാശ്രമം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമർശത്തിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മറുപടി. താൻ ചെയ്ത എല്ലാ നല്ല കാര്യങ്ങളും ഉറക്കെ വിളിച്ചു പറയുന്നതും സ്വന്തം കാഹളം ഊതുന്നതും നല്ല രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *