Your Image Description Your Image Description
Your Image Alt Text

പ്രതിപക്ഷ നേതാവ് തൊടുന്നേടം എല്ലാം ഓരോരോ പൊല്ലാപ്പുകൾ സ്വയം വരുത്തിവെയ്ക്കും അതൊരു പുതുമയുള്ള കാര്യമല്ലാത്തോണ്ട് അത്ഭുധപെടാൻ ഒന്നുമില്ല. . . പിന്നെ സർക്കാരിന്റെ എന്ത് പദ്ധതിക്കെതിരെയും തുരങ്കം വെയ്ക്കുന്ന ഒരു സ്വഭാവ സവിശേഷത കാണിക്കാറുമുണ്ട്.. . . സർക്കാരിന്റെ കെ ഫോൺ പദ്ധതി ആവിഷ്കരിച്ചപ്പോൾ അതിനെതിരെയും കൊടിയും തൂകി ആശാൻ ഇറങ്ങിയിരുന്നു. . . നഗര- ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക്‌ എന്ന കെ ഫോണ്‍. . . കുറഞ്ഞ ചിലവിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പിണറായി സർക്കാർ കെ ഫോൺ കൊണ്ട് വന്നത്.. . ഇതിരെതിരെയാണ് അന്ന് സതീശൻ രംഗത്ത് വന്നത്. . . എന്നാൽ ഇപ്പോൾ ആ പദ്ധതിയിൽ പദ്ധതിയിൽ അന്വേഷണം ആവശ്യപ്പെട്ട്‌ നൽകിയ ഹർജിയിലെ ലോകായുക്തയ്‌ക്കെതിരായ പരാമർശം പ്രതിപക്ഷനേതാവ്‌ പിൻവലിചിരിക്കുകയാണ്. . . .

ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ പരാമർശം പിൻവലിക്കാൻ അനുമതി തേടിയത്‌. കെ––ഫോൺ പദ്ധതിയിൽ ക്രമക്കേടുണ്ടെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ പരിഗണിക്കുന്നത്‌. ലോകായുക്തയ്‌ക്ക് അവരുടെ കർത്തവ്യം നിർവഹിക്കാൻ ശേഷി നഷ്ടപ്പെടുന്നുവെന്നായിരുന്നു വി ഡി സതീശന്റെ ഹർജിയിലെ പരാമർശം. കെ–-ഫോൺ പദ്ധതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ ലോകായുക്തയെ സമീപിക്കാതിരുന്നതിന്റെ കാരണമായാണ്‌ ഈ പരാമർശം ഉൾപ്പെടുത്തിയിരുന്നത്‌. ലോകായുക്തയെക്കൊണ്ട് കാര്യമില്ലെന്നും സമീപിച്ചിട്ട് പ്രയോജനമില്ലെന്നും കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കഴിഞ്ഞതവണ ഹർജി പരിഗണിക്കുന്നതിനിടെ ഈ പരാമർശത്തെ ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്‌ വിമർശിച്ചിരുന്നു. ഉത്തരവാദപ്പെട്ട രാഷ്ട്രീയനേതാവ്‌ എന്നനിലയിൽ പരാമർശങ്ങൾ അനുചിതമാണെന്നായിരുന്നു കോടതിയുടെ പരാമർശം.

ലോകായുക്തയിലെ കേസുകൾ സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പരാമർശമെന്ന്‌ സൂചിപ്പിച്ച്‌ സതീശൻ ചൊവ്വാഴ്‌ച വിശദീകരണം നൽകി. കോടതിയുടെ നിർദേശം മാനിച്ച് പരാമർശങ്ങൾ ഹർജിയിൽനിന്ന് നീക്കംചെയ്യുന്നതായും കോടതി ഇത് അനുവദിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഇത്‌ അംഗീകരിച്ച കോടതി, ഹർജി 29ന് പരിഗണിക്കാൻ മാറ്റി. എതിർകക്ഷികളോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *