Your Image Description Your Image Description
Your Image Alt Text

കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന വാര്‍ത്തകളിലൊന്നാണ് നടന്‍ സിദ്ദിഖ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നത്. ആലപ്പുഴ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ പരിഗണിക്കുന്നവരില്‍ സിദ്ദിഖിന്റെ പേരുമുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു വാര്‍ത്തകള്‍. ആലപ്പുഴയിലും അരൂരിലെയും സിദ്ദിഖിനുള്ള സ്വാധീനം ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു എന്നും വാര്‍ത്തയുണ്ടായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിമാര്‍ മല്‍സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍ മല്‍സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ കണ്ണൂരും കഴിഞ്ഞ തവണ പരാജയപ്പെട്ട ആലപ്പുഴയിലും കോണ്‍ഗ്രസ് പുതുമുഖങ്ങളെ മല്‍സരിപ്പിക്കുമെന്നായിരുന്നു വാര്‍ത്ത. ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് സിദ്ദിഖ് തന്നെ മറുപടി നല്‍കിയിരിക്കുകയാണിപ്പോള്‍…

താനും ആ വാര്‍ത്ത കണ്ടുവെന്ന് . ആ വാര്‍ത്തയില്‍ സത്യമില്ല. മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോണ്‍ഗ്രസ് പ്രതിനിധികളും തന്നെ കണ്ടിട്ടില്ല. രഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. നിലവില്‍ ഒരു പാര്‍ട്ടിയിലും അംഗത്വമില്ലാത്ത വ്യക്തിയാണ് താനെന്ന് പറഞ്ഞ സിദ്ദിഖ്, എല്ലാ പാര്‍ട്ടികളുമായി നല്ല ബന്ധമാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 19 ഉം നേടി വന്‍ വിജയമാണ് യുഡിഎഫ് സ്വന്തമാക്കിയത്. അന്ന് എല്‍ഡിഎഫിന് വേണ്ടി എഎം ആരിഫ് വെന്നിക്കൊടി പാറിച്ച മണ്ഡലമാണ് ആലപ്പുഴ. ഇത്തവണ ആലപ്പുഴയും പിടിച്ച് 20 തികയ്ക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ ആലോചിക്കുന്നുവെന്നും സിദ്ദിഖിന്റെ പേര് പരിഗണനയിലുണ്ടെന്നുമാണ് വാര്‍ത്ത വന്നത്.

കുറച്ച് ദിവസമായി താനും ഈ വാര്‍ത്ത കാണുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. ഇത് കണ്ട് പലരും വിളിച്ച് അഭിനന്ദനം അറിയിച്ചു. പക്ഷേ, വാര്‍ത്തയില്‍ സത്യമില്ല. കോണ്‍ഗ്രസ് നേതാക്കളുമായി അങ്ങനെ ഒരു ചര്‍ച്ചയേ നടന്നിട്ടില്ല. രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വ്യക്തില്ല താനെന്നും മല്‍സരിക്കാന്‍ കഴിവുള്ള മിടുക്കര്‍ കോണ്‍ഗ്രസിലുണ്ടെന്നും സിദ്ദിഖ് വിശദീകരിച്ചു.

കോണ്‍ഗ്രസ് ഇത്തവണയും 16 സീറ്റില്‍ മല്‍സരിക്കുമെന്നാണ് വിവരം. മുസ്ലിം ലീഗ് മൂന്ന് സീറ്റ് ചോദിക്കുന്നുണ്ടെങ്കിലും പതിവ് പോലെ മലപ്പുറവും പൊന്നാനിയും മാത്രമാകും മല്‍സരിക്കുക എന്നും വാര്‍ത്തകളുണ്ട്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കാനും കൊല്ലം സീറ്റില്‍ സിറ്റിങ് എംപി എന്‍കെ പ്രേമചന്ദ്രന്‍ തന്നെ മല്‍സരിക്കാനും ധാരണയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *