Your Image Description Your Image Description
Your Image Alt Text

ഫെഡറലിസത്തിനും കേരളത്തിന്റെ വികസനത്തിനും എതിരായ കേന്ദ്രസർക്കാർ നിലപാടിനെതിരെ സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വത്തിൽ നാളെ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധസമരം നടക്കും. എംപിമാരും എംഎൽഎമാരും പങ്കെടുക്കുന്ന പ്രതിഷേധം ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഉജ്വല അധ്യായമായി മാറും. സമരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി .സമരത്തിൽ പങ്കെടുക്കുന്നതിനായി എം എൽ മാരും എംപിമാരും എത്തിക്കൊണ്ടിരിക്കുകയാണ് . പലരും എത്തിക്കഴിഞ്ഞു .

സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ നിലകൊള്ളുന്ന എല്ലാവരും ഏറ്റെടുക്കേണ്ടിവരുന്ന സമരമാണ്‌ നടക്കുന്നതെന്ന്‌ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു . ബിജെപിയിതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ പങ്കാളിത്തം സമരത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

മുഖ്യമന്ത്രി പിണറായി വിജയൻ എൻ ഡി എ യിതര മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്‌. കേരളമൊന്നാകെ ഉയർത്തുന്ന ആവശ്യങ്ങളാണ്‌ സമരത്തിൽ മുന്നോട്ട്‌വെക്കുന്നതെങ്കിലും യുഡിഎഫ്‌ നിഷേധാത്മക സമീപനത്തിലാണ്‌. അവരുടെ നിലപാടിനുള്ള മറുപടിയാണ്‌ കർണാടകത്തിലെ കോൺഗ്രസ്‌ സർക്കാരിന്റെ ഡൽഹിയിലെ സമരം.

കേരളത്തിന്റെ വികസനപദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും അട്ടിമറിക്കാൻ എല്ലാ ശ്രമവും ബിജെപി നടത്തുന്നു. പരദൂഷണവും അസത്യപ്രചാരണവും ശീലമാക്കിയവർ അധികാരസ്ഥാനത്ത്‌ എത്തിയാൽ എന്തുസംഭവിക്കുമെന്നതിന്‌ ഉദാഹരണമാണ്‌ കേന്ദ്രമന്ത്രി വി മുരളീധരന്റെ ജൽപ്പനങ്ങൾ .

മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും സ്വന്തം ചെലവിലാണ്‌ സമരത്തിനെത്തുന്നത് .
സമരത്തിന് ഐക്യദാർഢ്യവുമായി തമിഴ്‌നാടും പങ്കുചേരും . ഡിഎംകെയും പങ്കെടുക്കുമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിണറായി വിജയന്‌ അയച്ച കത്തിൽ വ്യക്തമാക്കി.

സംസ്ഥാന സ്വയം ഭരണമെന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ഫാസിസ്റ്റ്‌ ബിജെപിക്ക്‌ കഴിയില്ലെന്നും ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശം ഉയർ
ത്തിപ്പിടിക്കുമെന്നും കത്തിൽ പറയുന്നു.

സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക പരമാധികാരത്തിൽ കേന്ദ്രം ഇടപെടുന്നതിനെതിരെ സുപ്രീംകോടതിയിൽ കേരളം നൽകിയ ഹർജിക്കും പിന്തുണ നൽകുമെന്ന് നേരത്തെയും സ്റ്റാലിൻ അറിയിച്ചിരുന്നു.

ചരിത്രത്തിലാദ്യമായാണ് കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാരുകൾ ഡൽഹിയിൽ സമരം നടത്തുന്നത് . അതും ഒരു സംസ്ഥാനമല്ല , പല സംസ്ഥാനങ്ങൾ . ഇത് ലോക രാജ്യങ്ങളുടെ മുന്നിൽ കേന്ദ്ര സർക്കാരിന് നാണക്കേടാണ് .

നാണവും മാനവും ഉള്ളവർക്കല്ലേ അത് നഷ്ടപ്പെടൂ , ഇല്ലാത്തവർക്ക് നഷ്ട്ടപ്പെടില്ലല്ലോ , ആരൊക്കെ എന്തൊക്കെ സമരം നടത്തിയാലും മത്തായിക്ക് എം പോലെയാണ് ബിജെപിയ്ക്ക് . കാരണം അത്രയ്ക്കും തരാം താണുപോയി .

ചാക്കുമായി സംസ്ഥാനങ്ങളിൽ എം പി മാരെയും എം എൽ എ മാരെയും പിടിക്കാൻ നടക്കുന്ന ഇവർക്ക് എന്തൊരു നാണം ? എന്തൊരു മാനം ?

Leave a Reply

Your email address will not be published. Required fields are marked *