Your Image Description Your Image Description
Your Image Alt Text

മുറിവ് ഉണ്ടാകുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് രക്തം കട്ടപിടിക്കുന്നത്. ശരീരത്തിന് കൂടുതൽ രക്തം നഷ്ടപ്പെടാതിരിക്കാൻ മുറിവുള്ള സ്ഥലത്ത് രക്തം കട്ടപിടിക്കും. എന്നാൽ, ചില സമയങ്ങളിൽ രക്ത കട്ടകൾ അലിയാതിരിക്കും. ഇത് ചിലപ്പോൾ സങ്കീർണതകൾക്ക് കാരണമാകും. നീര് കാണപ്പെടുക, വേദന, ചർമ്മത്തിൽ ചുവപ്പ് കാണുക തുടങ്ങിയവയാണ് രക്തം കട്ടപിടിക്കുന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെന്നാണ് ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ. സുചിസ്മിത രാജമാന്യ വ്യക്തമാക്കുന്നത്. ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട സങ്കീർണതകൾ തടയാൻ സഹായിക്കും.

രക്തം കട്ടപിടിക്കുന്നത് ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമല്ല, എവിടെയും സംഭവിക്കാം. അവ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണികൾ ഉണ്ടാക്കും. കൈകാലുകളിൽ ഈ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ നിങ്ങൾ ഉടൻ വൈദ്യസഹായം തേടണം. തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.ബലഹീനത, സംസാരിക്കാൻ ബുദ്ധിമുട്ട്, കാഴ്ച പ്രശ്‌നങ്ങൾ (നെഞ്ചുവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ചുമയ്ക്കുമ്പോൾ രക്തം കാണുക) തുടങ്ങിയവയാണ് തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതിന്റെ ലക്ഷണങ്ങൾ.

ചലനമില്ലായ്മ അല്ലെങ്കിൽ മന്ദഗതിയിലുള്ള രക്തപ്രവാഹത്തിന് കാരണമാകുന്ന പ്രത്യേക ആരോഗ്യസ്ഥിതികൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ചില രോഗാവസ്ഥകളും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഏട്രിയൽ ഫൈബ്രിലേഷൻ, കാൻസർ, വിട്ടുമാറാത്ത വീക്കം, പ്രമേഹം, രക്താതിമർദ്ദം (ഉയർന്ന രക്തസമ്മർദ്ദം), ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയവയും രക്തം കട്ടപിടിക്കാനുള്ള സാധ്യതകൾ ഉയർത്തും.

Leave a Reply

Your email address will not be published. Required fields are marked *