Your Image Description Your Image Description
Your Image Alt Text

ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനം മാണി ഗ്രൂപ്പ് കടുത്ത അതൃപ്തിയിലാണ് . ഒഴിവ് വരുന്ന മന്ത്രിസ്ഥാനത്തേക്ക് ഗണേഷ് കുമാറിനേയും കടന്നപ്പള്ളിയെയും മന്ത്രിയാക്കാൻ തീരുമാനിച്ച ഇന്നത്തെ എൽഡിഎഫ് യോഗത്തിൽ നിന്നും മാണി ഗ്രൂപ്പിന്റെ ചെയർമാൻ ജോസ് കെ മാണി വിട്ടുനിന്നു .

യുഡിഎഫ് ഭരണകാലത്ത് ഒരു വനിത ജയിലിൽ നിന്നും എഴുതിയ കത്തിൽ ജോസിന്റെ പേര് എഴുതി ചേർത്തത് ഗണേഷ് കുമാറിന്റെ അറിവിലും നേതൃത്വത്തിലുമാണെന്ന് തെളിഞ്ഞിട്ടും അതേ ആളെ മന്ത്രിയാക്കുവാൻ കൂട്ട് നിൽക്കാൻ പറ്റാത്തതുകൊണ്ടും മനസാക്ഷി അനുവദിക്കാത്തതുകൊണ്ടും തീരുമാനത്തിൽ പ്രതിഷേധിച്ചുമാണ് മുന്നണിയോഗത്തിൽ നിന്നും വിട്ടു നിന്നത് .

കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുന്നതിൽ എതിർപ്പുണ്ടെന്ന് കാണിച്ചു മുഖ്യമന്ത്രിക്കും ഇടതുമുന്നണിയ്ക്കും നേരത്തെ മാണി ഗ്രൂപ്പ് കത്ത് നൽകിയിരുന്നു . അതെല്ലാം മാറ്റിവച്ചാണ് ഇന്ന് ഇടതുമുന്നണി തീരുമാനിച്ചത് മന്ത്രിയാക്കാൻ .

ജയിലിൽ കത്ത് എഴുതിയ വനിത തന്നെ ജോസിന്റെ പേര് ഇല്ലായിരുന്നുവെന്ന സത്യം വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല അന്നത്തെ ജയില്‍ ഡിജിപി അലക്സാണ്ടർ ജേക്കബ് ആ കത്ത് വായിച്ചിരുന്നുവെന്നും ആ കത്ത് ജയിലിൽ നിന്ന് പുറത്തേക്ക് പോകുന്ന സമയത്ത് അതില്‍ ജോസിന്റെ പേരില്ലായിരുന്നുവെന്നും സാക്ഷ്യപ്പെടുത്തിയിരുന്നു .

മാത്രമല്ല , ആരുടെയൊക്കെ പേരുണ്ടായിരുന്നുവെന്ന് കൃത്യമായി തനിക്കറിയാമെന്നും എന്നാൽ സ്വകാര്യത മാനിച്ച് അത് വെളിപ്പെടുത്തുന്നില്ലന്നും , എന്നാൽ ഇല്ലാത്ത ഒരു പേര് വലിച്ചിഴയ്ക്കുന്നത് ശരിയല്ലാത്തതിനാൽ ആ പേരില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നുവെന്നുമാണ് അലക്സാണ്ടർ ജേക്കബ് വ്യക്തമാക്കിയത് .

ഫെനി ബാലകൃഷ്ണൻ, ശരണ്യ മനോജ്, ഗണേഷ് കുമാർ തുടങ്ങി പി.സി ജോർജ് വരെ കണ്ടിട്ടുണ്ടന്ന് അവകാശപ്പെട്ടിട്ടുള്ള ഈ കത്തിൽ കൂട്ടിച്ചേർക്കലുകൾ നടന്നത് എവിടെയാണന്ന് പോലീസ് കണ്ടെത്തണം. കത്ത് എഴുതിയ വനിതയുടെ കൈയ്യക്ഷരത്തോട് സാമ്യമുള്ള കയ്യക്ഷരം ആരുടെതെന്ന് കണ്ടുപിടിക്കണം.

സത്യത്തിൽ കത്തെഴുതിയ വനിത ഇക്കാര്യത്തിൽ ഒരു പരാതി പോലീസിൽ നൽകേണ്ടതായിരുന്നു. തന്റെ പല കാര്യങ്ങളിലും ഉള്ള നിരപരാധിത്വം തെളിയിക്കാനും തന്നെ ഉപയോഗിച്ച് പണം പിടുങ്ങാൻ ഹീനശ്രമം നടത്തിയവരെയും വെളിച്ചത്തു കൊണ്ടുവരാനും ആ വനിതയ്ക്ക് സാധ്യമായേനെ.

വ്യവസായം തുടങ്ങാൻ വന്ന് കയ്യിലുള്ള കാശ് കൊടുത്ത് വ്യവഹാരിയായി മാറിയ ആ വനിതയുടെ നിസ്സഹായവസ്ഥ തുറന്നു പറയാൻ ഇത് ഒരു അവസരമാണ് . ആ വനിതയ്ക്ക് കൊടുക്കാനാണന്ന് പറഞ്ഞ് കോൺഗ്രസിലെ രണ്ട് നേതാക്കൾ ഏതാണ്ട് 19.5 കോടി രൂപ സമാഹരിച്ചുവെന്നാണ് നേരത്തെ പുറത്തുവന്ന വാർത്ത .

ഇത്രയുമൊക്കെ പച്ച പരമാർഥങ്ങൾ മുന്നിൽ നിൽക്കുമ്പോൾ അതിന്റെ അന്വേഷണത്തിന് എന്താണ് തടസ്സമെന്ന് ആർക്കും പിടികിട്ടുന്നില്ല . ജോസിന്റെ ജീവിതത്തിൽ തന്നെ സംഭവിച്ച ഏറ്റവും വലിയ ആരോപണത്തിന്റെ കാരണഭൂതനെ താങ്ങി നിർത്താൻ കേരള കോൺഗ്രസിന് ബാധ്യതയില്ലന്ന നിലപാടാണ് ജോസിനും കൂട്ടർക്കുമുള്ളത് .

ഗണേശന്റെ പേരിൽ മറ്റു പല കേസുകളും ഇതിനോടകം പൊട്ടി മുളച്ചിട്ടുണ്ട്. കൊട്ടാരക്കര കോടതി അവധിക്ക് വച്ചിരിക്കുന്ന കേസ് വേറെയും. സഹോദരിയെ പറ്റിച്ചു എന്ന കേസ് പിണറായിയുടെ കോടതിയിലും നിലനിൽക്കുന്നുണ്ട്. എന്നിട്ടും ഇയാളെ മന്ത്രിയാക്കുന്നതിൽ എന്തെങ്കിലും ഗൂഢ ലക്ഷ്യമുണ്ടോ ?

കേട്ടല്ലോ , ഇതിന്റെ ഗുട്ടൻസ് വേറെയാണ് , ഇയാളെ മന്ത്രിയാക്കരുതെന്ന് സതീശൻ ഒന്നല്ല പലതവണ പറഞ്ഞു . സതീശൻ ഓരോ തവണ പറയുമ്പോഴും മുഖ്യമന്ത്രി ഉറപ്പിക്കും മന്ത്രിയാക്കാൻ . അതായത് മന്ത്രിയാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ കൂടെ കൂടെ സതീശൻ പറയുന്നത് .

ഇയാളെ മന്ത്രിയാക്കിയാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആൾ സതീശനായിരിക്കും . കാരണം ഈ ക്യാബിനറ്റിൽ നടക്കുന്ന ഒരു രഹസ്യവും ഇതേവരെ ചോർന്ന് കി ട്ടാൻ ഒരു മാർഗ്ഗവും സതീശനീല്ലായിരുന്നു. അതിനേക്കാൾ ഏറെ കാര്യങ്ങൾ കിട്ടിയിരുന്നത് രമേശ് ചെന്നിത്തലയ്ക്കാണ്.

ഗണേശൻ മന്ത്രിയാകുമ്പോൾ ക്യാബിനറ്റ് രഹസ്യം ചോരും , ഊമ്മൻ ചാണ്ടി മന്ത്രിസഭയിലെ രഹസ്യം ചോർന്നത് മുഴുവൻ ചൂണ്ടിക്കാട്ടി അന്ന് ഉമ്മൻ ചാണ്ടി ശക്തമായി താക്കീത് നൽകിയിരുന്നു . ഇപ്പോൾ സതീശനറിയാം രഹസ്യങ്ങൾ ചോർത്താമെന്ന് ..

കാരണം ഗണേശന്റെ പ്രൈവറ്റ് സെക്രട്ടറിയും സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയും തമ്മിലുള്ള ബന്ധം തന്നെ അതിനൊരു തെളിവാണ് .ക്യാബിനറ്റ് രഹസ്യങ്ങൾ അപ്പപ്പോൾ കിട്ടാനുള്ള മാർഗമാകും. എതെങ്കിലും കാരണത്താൽ ഇയാളെ മന്ത്രിയാക്കില്ലെങ്കിലോയെന്നു കരുതിയാണ് മന്ത്രിയാക്കാൻ , സതീശൻ ആക്കരുത് ആക്കരുത് എന്ന് പറയുന്നത്. ഇത് കേൾക്കുമ്പോൾ വർധിത വീര്യത്തോടെ പിണറായി ആക്കുമല്ലോ, സതീശന്റെ ബുദ്ധികൊള്ളാം .

ഇനി ജോസ് കെ മാണിയുടെ പ്രതിഷേധം ഏത് രീതിയിലാണെന്ന് കാത്തിരുന്നു കാണാം .

Leave a Reply

Your email address will not be published. Required fields are marked *