Your Image Description Your Image Description

തിങ്കളാഴ്ച പുലർച്ചെ അമ്പാട്ടുപാളയം ബോയ്സ് എച്ച്എസ്എസിനു സമീപം നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മരിച്ച മണികണ്ഠൻ (43) തല അറ്റുപോയ നിലയിൽ ആയിരുന്നു, പിന്നീട്  മുക്കാൽ മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് തല കണ്ടെത്തിയത്.

മണികണ്ഠൻ മീൻ വിറ്റ് ഉപജീവനം നടത്തിയിരുന്ന ആളാണ്. പുതുനഗരത്ത് നിന്ന് ചിറ്റൂരിലേക്ക് തന്റെ പോകുമ്പോൾ അമിതവേഗതയിൽ വന്ന കാർ നിയന്ത്രണംവിട്ട് ഇയാളുടെ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ 35 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീഴുകയും ഇടിയിൽ വണ്ടി കത്തി നശിക്കുകയും ചെയ്തു . പുലർച്ചെ 3.30ഓടെയാണ് സംഭവം.

അപകടത്തിൽ മണികണ്ഠന്റെ ശരീരം കഷ്ണങ്ങളായെന്നാണ് റിപ്പോർട്ടുകൾ. വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് കാർ ഓടിച്ചിരുന്നത്. മണികണ്ഠന് ഭാര്യ ഓമനയും മക്കളായ മനുവും ബിനുവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *