Your Image Description Your Image Description
Your Image Alt Text

വണ്ണം കുറയ്ക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ. വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.

ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍
ഒന്ന്
ഇടവേളകളിലും ജോലിയ്ക്കിടയിലുമെല്ലാം ധാരാളം ചായയും കാപ്പിയും കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. പഞ്ചസാര, പാല്‍, കോഫി ഇതെല്ലാം വണ്ണം കൂട്ടാന്‍ കാരണമാകും.

രണ്ട്
ചീസില്‍ ധാരാളം കൊഴുപ്പും കൊളസ്‌ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും.

മൂന്ന്
പിസ അധികം കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. കാര്‍ബോഹൈഡ്രേറ്റ്‌സ്, ഉപ്പ്, സോഡിയം, ചീസ്, ടോപ്പിംഗുകളില്‍ ഉപയോഗിക്കുന്ന മാംസം തുടങ്ങിയവ അടങ്ങിയതിനാലാണ് പിസ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ കാരണമാകുന്നത്. അതിനാല്‍ പിസ കഴിക്കുന്നത് പരമാവധി കുറയ്ക്കുക.

നാല്
കൃത്രിമ മധുരം ചേര്‍ത്ത ശീതള പാനീയങ്ങള്‍ ദിവസവും കുടിക്കുന്ന ശീലവും ഉപേക്ഷിക്കാം. ഇവ ആരോഗ്യത്തിന് നല്ലതല്ല എന്നുമാത്രമല്ല ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കുകയും ചെയ്യും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങള്‍ ശരീരത്തിലെ കലോറി വര്‍ധിപ്പിക്കാന്‍ കാരണമാകാറുണ്ട്. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും കുറയ്ക്കാം.

അഞ്ച്
ഫ്രഞ്ച് ഫ്രൈസുകളില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും, കലോറിയും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കൂടാന്‍ സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫ്രഞ്ച് ഫ്രൈസും അധികം കഴിക്കേണ്ട.

ആറ്
സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇടയാക്കും. വളരെയധികം കലോറി അടങ്ങിയതു കാരണം ജങ്ക് ഫുഡ് ഉയര്‍ന്ന ഊര്‍ജം നിറഞ്ഞ ഭക്ഷണമാണ്. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം.

ഏഴ്
മട്ടണ്‍, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ നല്‍കാന്‍ സഹായിക്കുന്നവയാണ്. എന്നാല്‍ ഇവയില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം അമിതമാകരുത്.

Leave a Reply

Your email address will not be published. Required fields are marked *