Your Image Description Your Image Description
Your Image Alt Text

ത​ല​ശ്ശേ​രി: പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കാ​വും​ഭാ​ഗം ജ​ല​ജ നി​വാ​സി​ൽ ജെ.​ആ​ർ. വി​ജി​ൻ (35), വ​ട​ക്കു​മ്പാ​ട് ഷി​ന്റോ നി​വാ​സി​ൽ ഷി​ന്റോ സു​രേ​ഷ് (33) എ​ന്നി​വ​രെ​യാ​ണ് ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ള​ശ്ശേ​രി ക​ള​രി​മു​ക്ക് വാ​യ​ന​ശാ​ല​ക്ക​ടു​ത്ത സ്മൃ​തി​യി​ൽ കെ. ​സു​രേ​ന്ദ്ര​ബാ​ബു (74) വിനെയാണ് ക​ഴി​ഞ്ഞ ദി​വ​സം പ്രതികൾ ആക്രമിച്ചത്.

കാ​വും​ഭാ​ഗം വാ​വാ​ച്ചി മു​ക്കി​ലെ പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​ണ്. മു​ൻ​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പിന്നിലെ  കാ​ര​ണം. മ​ര​ത്ത​ടി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യു​ടെ ഇ​ട​തു​ഭാ​ഗ​ത്തും ഇ​ട​തു കൈ​ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ന്ദ്ര​ബാ​ബു ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *