Your Image Description Your Image Description
Your Image Alt Text

ഭക്ഷ്യോത്‌പന്നങ്ങളുടെ വിൽപ്പനയ്ക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ്‌ (ബി.ഐ.എസ്.), എജിമാർക് തുടങ്ങി ഒന്നിലധികം സംവിധാനങ്ങളുടെ അംഗീകാരം ആവശ്യമാണെന്ന വ്യവസ്ഥ ഒഴിവാക്കാൻ കേന്ദ്രം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.എ.) അനുമതിമാത്രം മതിയെന്ന് ശുപാർശ ചെയ്യുന്ന മാർഗനിർദേശത്തിന്റെ അന്തിമ കരട് ഭേദഗതിക്ക് ആരോഗ്യമന്ത്രാലയം അംഗീകാരം നൽകി.

കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്രയുടെ അധ്യക്ഷതയിൽനടന്ന എഫ്.എസ്.എസ്‌.എ.യുടെ 43-ാമത് യോഗത്തിലാണ് തീരുമാനം. ‘ഒരു രാജ്യം, ഒരു ചരക്ക്, ഒരു നിയമം’ എന്ന ആശയത്തിലൂടെ വ്യവസായം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *