Your Image Description Your Image Description
Your Image Alt Text

കനത്തമൂടൽമഞ്ഞുമൂലം ചൊവ്വാഴ്ച രാവിലെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള 46 വിമാനങ്ങൾ പുറപ്പെടാൻ വൈകി. ബെംഗളൂരുവിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഡൽഹി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങൾ ചെന്നൈയിലേക്കാണ് തിരിച്ചുവിട്ടത്. മുംബൈയിൽനിന്നെത്തിയ മറ്റൊരു വിമാനം കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടു. ഈ വിമാനം രാവിലെ ഒമ്പതേമുക്കാലോടെ ബെംഗളൂരുവിലേക്ക് മടങ്ങി.

മൂടൽമഞ്ഞുമൂലം 50 മീറ്ററിനപ്പുറത്തേക്ക് കാണാൻകഴിയാത്ത സ്ഥിതിയായിരുന്നെന്ന് അധികൃതർ പറഞ്ഞു. ബ്രിട്ടീഷ് എയർവേസിന്റെ വിമാനം ഉൾപ്പെടെ വൈകിയിട്ടുണ്ട്. 12 വരെ ബെംഗളൂരുവിൽ പുലർച്ചെ മൂടൽമഞ്ഞുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *