Your Image Description Your Image Description
Your Image Alt Text

ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ തദ്ദേശസമേതം കുട്ടികളുടെ പാര്‍ലമെന്റ് മച്ചാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു.  തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ കുട്ടികളെ പങ്കെടുപിച്ച് നടത്തിയ പാര്‍ലമെന്റില്‍ മച്ചാട് ജി എച്ച് എസ് എസ്, കുണ്ടുകാട് നിര്‍മ്മല എച്ച് എസ്, അമ്പലപ്പാട് എ യു പി എസ് എന്നീ വിദ്യാലയങ്ങളില്‍ നിന്നായി 120 കുട്ടികള്‍ പങ്കെടുത്തു.

കായികം, കല, സാഹിത്യം, തുല്യതാ സംരക്ഷണം, ഗതാഗതം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലാണ്  ചര്‍ച്ചകള്‍ നടന്നത്. പരിപാടികളെല്ലാം കുട്ടികള്‍ തന്നെ  കൈകാര്യം ചെയ്ത് മികച്ച പ്രസംഗങ്ങളും   ചര്‍ച്ചകളുമവതരിപ്പിച്ച് സ്‌കൂളിനെ പാര്‍ലിമെന്റാക്കി മാറ്റി.

കുണ്ടുകാട് നിര്‍മ്മല എച്ച് എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കെ ഗൗരി കൃഷ്ണ തദ്ദേശസമേതം കുട്ടികളുടെ പാര്‍ലമെന്റ്  ഉദ്ഘാടനം നിര്‍വഹിച്ചു. മച്ചാട് ജി എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ധന അജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മച്ചാട് ജി എച്ച് എസ് എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹിഷാം അധ്യക്ഷനായി.  ഗ്രൂപ്പ് ലീഡര്‍മാരുടെ അവതരണങ്ങള്‍ക്ക് മറുപടിയായി തെക്കുംകര  ഗ്രാമപഞ്ചായത്ത്  ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി സി സജീന്ദ്രന്‍ മറുപടി നല്‍കി. പ്രിന്‍സിപ്പല്‍ ഷൈനി ജോസഫ്, പ്രധാന അധ്യാപകന്‍ സി പ്രഭാകരന്‍, വി എന്‍ എം എം  ജി എല്‍ പി സ് മച്ചാടിലെ  പ്രധാനാധ്യാപിക എന്‍ പി മാലിനി,  തദ്ദേശസമേതം കോഡിനേറ്റര്‍ കെ കെ നീതു, അധ്യാപക പ്രതിനിധി ബിബിന്‍ പി ജോസഫ്, വിവിധ വിദ്യാലയങ്ങളിലെ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുണ്ടുകാട് നിര്‍മ്മല എച്ച് എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി എവിന്‍ ക്രിസ് ജിമ്മി നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *